|    Nov 21 Tue, 2017 5:46 pm
FLASH NEWS

കെഎസ്ആര്‍ടിസി ജീവനക്കാരെ സ്വകാര്യ ബസ് ഉടമകള്‍ ആക്രമിച്ചു

Published : 1st November 2017 | Posted By: fsq

 

അടിമാലി: സര്‍വീസിനിടെ സ്വകാര്യ ബസ്സിന് മുന്നില്‍ കെഎസ്ആര്‍ടിസി കയറിയതില്‍ പ്രകോപിച്ച് സ്വകാര്യ ബസ് ഉടമയും മകനും കെ.എസ്.ആര്‍.ടി.സി  ജീവനക്കാരെ ആക്രമിച്ചു. ഇന്നലെ രാവിലെ 9.30ന് അടിമാലി സ്വകാര്യ സ്റ്റാന്‍ഡിലാണു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കണ്ടക്ടര്‍ മൂവാറ്റുപുഴ അട്ടായം പുതുനിലത്ത് നസീര്‍ (46), െ്രെഡവര്‍ എറണാകുളം ഞാറക്കല്‍ പാടത്ത് പറമ്പില്‍ വിനോദ് (36)  എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി-മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ജുഡ് ബസ് ഉടമ ജോണി, മകന്‍ ബാസ്റ്റിന്‍ എന്നിവര്‍ക്കെതിരേയാണ് അടിമാലി പോലിസ് കേസ് എടുത്തത്. ബാസ്റ്റിന്‍ കെഎസ്ആര്‍ടിലെ ജീവനക്കാരനാണ്. ഇയാള്‍ സസ്‌പെന്‍ക്ഷനിലാണ്. ഇരുബസ്സുകളും മൂന്നാറില്‍ നിന്ന് അടിമാലിക്ക് വരികയായിരുന്നു. സ്വകാര്യ ബസ്സിന് മുന്നില്‍ കെഎസ്ആര്‍ടിസി കയറിയതാണ് പ്രകോപനത്തിന് കാരണം. കെഎസ്ആര്‍ടിസി ബസ് അടിമാലി സ്റ്റാന്റില്‍ എത്തിയപ്പോഴാണ് ആക്രമണം. ഏറെനേരം ബസ്റ്റാന്റില്‍ ഇവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. പതിവായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ അടിമാലി ബസ്റ്റാന്റില്‍ ആക്രമിക്കപ്പെടുന്നുണ്ട്. രണ്ടുമാസം മുമ്പ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ അടിമാലി ബസ്റ്റാന്റില്‍വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശങ്കയിലായിട്ടുണ്ട്. സ്വകാര്യ ബസ്സുകാരുടെ ഗുണ്ടായിസത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക