|    Aug 19 Sun, 2018 1:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി ചില്‍ ബസ് സര്‍വീസുകള്‍ തുടങ്ങി

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയും സംസ്ഥാനത്തിന്റെ കിഴക്കു പടിഞ്ഞാറന്‍ മേഖലകളിലും മണിക്കൂര്‍ ഇടവിട്ട്് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ചില്‍ ബസ് സര്‍വീസുകള്‍ക്ക് തുടക്കമായി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ബസ്സുകളുടെ ഫഌഗ് ഓഫ് നിര്‍വഹിച്ചു.
നിലവിലുള്ള ബസ്സുകള്‍ ഉപയോഗപ്പെടുത്തി സര്‍വീസ് പരിഷ്‌കരണത്തിലൂടെ കെഎസ്ആര്‍ടിസി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ചില്‍ ബസ്സുകള്‍ ആരംഭിക്കുതെന്നു മന്ത്രി പറഞ്ഞു. ഓണക്കാലത്തും ഹജ്ജ് കാലത്തും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 210ഓളം എസി ബസ്സുകള്‍ ഉപേയാഗിച്ച് കണക്ടിങ് കേരള’എന്ന ആശയവുമായാണു ചില്‍ ബസ് സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി ലോ ഫ്‌ളോര്‍ എസി വോള്‍വോ ബസ്സുകളുടെ ഓപറേഷന്‍ സെന്ററുകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിലായി ക്രമീകരിക്കും. ചില്‍ ബസ് സര്‍വീസുകളുടെ പ്രായോഗികതയും സര്‍വീസ് കാര്യക്ഷമതയും വരുമാനവും ഉറപ്പുവരുത്തുന്നതിനായി ജൂലൈ 23 മുതല്‍ വിവിധ റീജ്യനുകളില്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. സമയക്ലിപ്തത ഉറപ്പാക്കാനും കൂടുതല്‍ സര്‍വീസുകള്‍ നടത്താനും കഴിയുംവിധമാണ് എസി ബസ്സുകള്‍ ചില്‍ ബസ് ശൃംഖലയില്‍ പുനക്രമീകരിച്ചിരിക്കുന്നത്.
സ്‌പെയര്‍ ബസ്സുകള്‍ വിവിധ ഡിപ്പോകളില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കാനും വരുമാനം ഉറപ്പാക്കാനുമാവും. ഓണ്‍ലൈനായി ംംം.സൗൃരേയീീസശിഴ.രീാ, ംംം.സലൃമഹമൃരേ.ശി എന്നീ സൈറ്റുകളിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss