|    Jul 23 Mon, 2018 3:34 pm
FLASH NEWS

കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോ പൂര്‍ണതയിലെത്തിക്കും : മന്ത്രി

Published : 18th September 2017 | Posted By: fsq

 

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ കോഴിക്കോട് ഡിപ്പോ പൂര്‍ണതയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ എക്—സൈ് മന്ത്രി പി രാമകൃഷ്ണന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ അഡ്മിനിസ്—ട്രേറ്റീവ് ബ്ലോക്കിന്റെയും ഗാരേജിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തി, ഇതു സംബന്ധിച്ച യോഗം കോഴിക്കോട് വിളിച്ചു ചേര്‍ക്കും. ഏതാനും മാസങ്ങള്‍ക്കകം എല്ലാ തലങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ ഇവിടേക്കു മാറ്റുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി തൊഴിലാളികളുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളുടെ അഭിപ്രായങ്ങള്‍ക്ക് പരിഗണന നല്‍കും. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ തൊഴിലാളികളുടെ പ്രശ്—നങ്ങള്‍ പരിഗണനയ്—ക്കെടുത്ത് മുന്നോട്ടുപോവും. കെഎസ്ആര്‍ടിസിയുടെ പ്രശ്—നങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് കേരളത്തില്‍ സമാഹരിക്കാന്‍ കഴിഞ്ഞ ആസ്തി പരിശോധിച്ചാല്‍ കേരളത്തില്‍ വലിയ സമ്പത്തിന്റെ ഉടമയാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും അതിന് സാത്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു.  എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്—സന്‍ ടി വി ലളിതപ്രഭ, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ എം ശിവരാമന്‍, വിവിധ കക്ഷിനേതാക്കളായ ടി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഉമര്‍ പാണ്ടികശാല, സി പി ഹമീദ് എന്നിവര്‍ സംസാരിച്ചു. കെഎസ്ആര്‍ടിസി ടെക്—നിക്കല്‍ എക്—സിക്യുട്ടീവ് ഡയറക്ടര്‍ എം ടി സുകുമാരന്‍, ജില്ലാ ട്രാന്‍സ്—പോര്‍ട്ട് ഓഫിസര്‍ ജോഷി ജോണ്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss