|    Jan 24 Tue, 2017 6:53 pm
FLASH NEWS

കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും

Published : 10th March 2016 | Posted By: SMR

തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ പ്രമാണിച്ച് ഈമാസം 22 മുതല്‍ 29 വരെ കെഎസ്ആര്‍ടിസി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നും ബംഗളൂരുവിലേക്കും തിരിച്ചും കൂടുതല്‍ സര്‍വീസുകള്‍ നടത്തും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവും ലഭിക്കും.
അധിക സര്‍വീസുകളുടെ സമയക്രമം 21 മുതല്‍ 28 വരെ ബംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ : 20.15 കോഴിക്കോട്-ബംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്), 20.30 കോഴിക്കോട്-ബംഗൂളൂരു (സൂപ്പര്‍ ഫാസ്റ്റ്), 21.10 കോഴിക്കോട് – ബംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്), 21.45 കോഴിക്കോട് – ബംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്), 20.15 തൃശൂര്‍ – ബംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്), 19.15 എറണാകുളം – ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്), 18.30 കോട്ടയം – ബംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) ഇവയെല്ലാം മാനന്തവാടി (കുട്ട വഴി) റൂട്ടിലാണ് സര്‍വീസ് നടത്തുക.
22 മുതല്‍ 29 വരെ ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ : 20.30 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി (കുട്ട വഴി), 21.30 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി (കുട്ടവഴി), 23.40 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) സുല്‍ത്താന്‍ ബത്തേരി വഴി, 23.50 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) സുല്‍ത്താന്‍ ബത്തേരി വഴി, 20.15 ബംഗളൂരു – തൃശൂര്‍ (സുപ്പര്‍ ഫാസ്റ്റ്) മാനന്തവാടി (കുട്ട വഴി), 19.45 ബംഗളൂരു – എറണാകുളം (സില്‍വര്‍ ലൈന്‍ ജെറ്റ്) മാനന്തവാടി (കുട്ട വഴി), 19.30 ബംഗളൂരു – കോട്ടയം (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി (കുട്ട വഴി).
ഇതിനു പുറമെ ആലപ്പുഴ ഡിപ്പോയില്‍ നിന്ന് ഈ കാലയളവില്‍ ഡീലക്‌സ് ബസ് രാവിലെ ആറിന് കോഴിക്കോട് – മൈസൂരു വഴി ബംഗളൂരുവിലേക്ക് ഒരു പ്രത്യേക സര്‍വീസ് നടത്തും. കന്യാകുമാരി, മൈസൂരു, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭിക്കും. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്ത് നിലവിലുള്ള സര്‍വീസുകളും ബംഗളൂരുവില്‍ നിന്നും തിരിച്ചുമുള്ള പ്രത്യേക സര്‍വീസുകളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക