|    Jun 19 Tue, 2018 6:11 pm
FLASH NEWS

‘കെഎസ്ആര്‍ടിസി കണ്‍സഷന്‍ പാസുകള്‍ വര്‍ധിപ്പിക്കണം’; കാംപസ് ഫ്രണ്ട് നിവേദനം നല്‍കി

Published : 5th June 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി നല്‍കുന്ന കണ്‍സഷന്‍ പാസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകളിലും കണ്‍സഷന്‍ അനുവദിക്കണമെന്നും കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജില്ലയെന്ന നിലയ്ക്ക് മലപ്പുറത്തിനാണ് കൂടുതല്‍ പാസുകള്‍ നല്‍കേണ്ടത്. എന്നാല്‍, വെറും 950 വിദ്യാര്‍ഥികള്‍ക്കു മാത്രമേ നിലവില്‍ യാത്രാ ഇളവ് ആനുകൂല്യം ലഭിക്കുന്നുള്ളൂ. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി പാസുകള്‍ വര്‍ധിപ്പിക്കുകയും നിലവില്‍ കണ്‍സഷന്‍ അനുവദിച്ച മഞ്ചേരി-തിരൂര്‍ റൂട്ടില്‍ വിദ്യാര്‍ഥി പരിധി ഉയര്‍ത്തുകയും മറ്റുസര്‍വീസുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്യണം. വിദ്യാര്‍ഥികള്‍ യാത്രാക്ലേശം അനുഭവിക്കുന്ന നിലമ്പൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിച്ചാല്‍ മാത്രമേ പദ്ധതി സുതാര്യമാവുകയുള്ളൂവെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അര്‍ഷഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനം കാംപസ് ഫ്രണ്ട് ഈസ്റ്റ് ജില്ലാ ജോ. സെക്രട്ടറി ഇസ്തിഫ റോഷന്‍ ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് നല്‍കി. ഷഹീറുദ്ദീന്‍ പറമ്പന്‍, മുന്‍ഷിര്‍, ഇക്രാം എന്നിവര്‍ അനുഗമിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss