|    Aug 18 Sat, 2018 11:50 am
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കി

Published : 15th March 2018 | Posted By: kasim kzm

തിരുവനന്തപുരം: ഭരണാനുകൂല തൊഴിലാളി സംഘടനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുനര്‍ വിന്യാസം അട്ടിമറിക്കുന്നു. ജോലി ക്രമീകരണത്തിന്റെ ഭാഗമായി മാറ്റിയവരെ പഴയ സ്ഥലത്തേക്ക് കൊണ്ടുവരാനുള്ള സമ്മര്‍ദ്ദമാണു നടക്കുന്നത്.
ഇതിന്റെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ച 107 കണ്ടക്ടര്‍മാരെ വീണ്ടും സ്ഥലംമാറ്റി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. ഇവരില്‍ തെക്കന്‍ ജില്ലയില്‍ നിന്നുള്ള 43 പേരുടെ സ്ഥലംമാറ്റം റദ്ദാക്കി മുമ്പുണ്ടായിരുന്ന അതേ ഡിപ്പോയിലേക്ക് നിലനിര്‍ത്തുകയാണു ചെയ്തത്. ഇവര്‍ക്കും പകരമായി തെക്കന്‍ ജില്ലകളിലെ ഡിപ്പോകളില്‍ ജോലി ചെയ്തിരുന്ന 43 പേരെ മധ്യകേരളത്തിലേക്കും വടക്കന്‍ ജില്ലകളിലേക്കും മാറ്റിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss