|    May 22 Mon, 2017 11:06 pm
FLASH NEWS

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: സഹോദരങ്ങള്‍ അറസ്റ്റില്‍

Published : 15th August 2016 | Posted By: SMR

കുമളി: മദ്യപിച്ച് ബസ്സില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ച സഹോദരന്‍മാരെ പോലിസ് അറസ്റ്റു ചെയ്തു.കുമളി കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറും ചക്കുപള്ളം സ്വദേശിയുമായസനീഷ് ലൂക്കോസ്(30) നെ മര്‍ദ്ധിച്ച കേസില്‍ വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി പേഴക്കാട്ട്കുന്നേല്‍ ശശികുമാര്‍(40),ഇയാളുടെ സഹോദരന്‍ കുമളി ചക്കുപള്ളം സ്വദേശിയായ ഉദയകുമാര്‍(30) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി പന്ത്രണ്ടിനാണ് സംഭവം.കോട്ടയത്തു നിന്നും കുമളിയിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കുമളി പെരിയാര്‍ ആശുപത്രിക്കു മുന്നില്‍ നിന്നുമാണ് ഇരുവരും കയറിയത്.നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിനുള്ളില്‍ വെച്ച് മദ്യ ലഹരിയിലായിരുന്ന ഇരുവരും മറ്റ് കാരണമില്ലാതെ അസഭ്യ വര്‍ഷം ആരംഭിച്ചു.ഇതോടെ ഇവര്‍ക്കരിക്കലെത്തിയ കണ്ടക്ടര്‍ സ്ത്രീകളും കുട്ടികളും ഉള്ളതിനാല്‍ ബസ്സിനുള്ളില്‍ അസഭ്യം പറയുന്നത്‌നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.
അസഭ്യം പറയല്‍ തുടര്‍ന്നതോടെ കണ്ടക്ടറുമായി വാക്കുതര്‍ക്കമായി.കുമളി സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങിവരികയായിരുന്ന കണ്ടക്ടറുടെ കഴുത്തില്‍ തൂക്കിയിട്ടിരുന്ന ടിക്കറ്റ് മെഷീന്‍  ബലമായി പൊട്ടിച്ചെടുത്തു.ഇത് തടയാന്‍ ശ്രമിച്ചെങ്കിലും മെഷീന്‍ ഉപയോഗിച്ച് കണ്ടക്ടറുടെ തലയ്ക്ക് അടിയുകയായിരുന്നു.അടിയേറ്റ കണ്ടക്ടറുടെ ചെവി മുറിഞ്ഞു. ഇതോടെ ഇവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് കണ്ടക്ടറെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ചെവിയില്‍ നാലു തുന്നലുകളുമായി സനീഷിനെ വിദഗ്ധ ചികില്‍സയ്ക്കായി കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റി.ഇതിനിടെ ഇരുവരേയും നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day