|    Dec 10 Mon, 2018 1:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് റദ്ദാക്കിയെന്ന്; കരാറുകാര്‍ ഹൈക്കോടതിയില്‍

Published : 13th November 2018 | Posted By: kasim kzm

കൊച്ചി: ഓണ്‍ലൈന്‍ ബസ് പാസഞ്ചര്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം നടപ്പാക്കാനുള്ള കരാര്‍ കെഎസ്ആര്‍ടിസി ഏകപക്ഷീയമായി റദ്ദാക്കിയെന്ന് ആരോപിച്ചു കരാറുകാര്‍ ഹൈക്കോടതിയില്‍.
പദ്ധതി നടപ്പാക്കാന്‍ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് സംവിധാനം ഒരുക്കാന്‍ വന്‍ തുക ചെലവഴിക്കുകയും സേവനം മുന്നോട്ടുകൊണ്ടു പോവുകയും ചെയ്യുന്നതിനിടെ മുന്‍കൂര്‍ അറിയിപ്പില്ലാതെ ഏകപക്ഷീയമായി കരാര്‍ റദ്ദാക്കി മറ്റൊരു സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയത് ചോദ്യംചെയ്തു ബാംഗ്ലൂര്‍ ആസ്ഥാനമായ റേഡിയന്റ് ഇന്‍ഫോ സിസ്റ്റംസാണ് ഹരജി നല്‍കിയിരിക്കുന്നത്.
2018 ജൂണ്‍ മുതലുള്ള കാലയളവില്‍ 47.55 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഓണ്‍ലൈന്‍ സംവിധാനം മുഖേന വരുമാനമുണ്ടാക്കി നല്‍കിയിട്ടുണ്ട്.
എന്നാല്‍, നവംബര്‍ ഒന്ന് മുതല്‍ അപ്രതീക്ഷിതമായി തങ്ങളുടെ ടിക്കറ്റ് വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം കെഎസ്ആര്‍ടിസി തടഞ്ഞിരിക്കുകയാണ്. ഇതേ ദിവസം തന്നെ മറ്റൊരു കമ്പനിക്ക് ഇതിന് അനുമതിയും നല്‍കി. തങ്ങളുടെ സേവനം റദ്ദാക്കിയതായി അഞ്ചിനു നോട്ടീസും ലഭിച്ചിട്ടുണ്ട്.
സേവനത്തില്‍ വീഴ്ചയുണ്ടെങ്കില്‍ 90 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍, ഈ വ്യവസ്ഥ ലംഘിച്ചാണു കെഎസ്ആര്‍ടിസിയുടെ നടപടിയെന്ന് ഹരജിയില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss