|    Aug 19 Sun, 2018 11:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കെഎസ്ആര്‍ടിസി; എല്ലാ ബസ്സുകളും ജിപിഎസിലേക്ക്‌

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളും ജിപിഎസ് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി.
കൊച്ചി നഗരത്തില്‍ പൊതുഗതാഗതം സുഗമമാക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ചലോ ആപ്പിന്റെ ലോഞ്ചിങ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി ആറുമാസത്തിനുള്ളില്‍ ഇതു പൂര്‍ത്തിയാക്കാനാണു ശ്രമിക്കുന്നത്. സംസ്ഥാനത്തെ 6,400 കെഎസ്ആര്‍ടിസി ബസ്സുകളെയും ജിപിഎസ് സംവിധാനത്തില്‍ കൊണ്ടുവരുന്നതോടെ യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ ബസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഇതിനായി സമഗ്രമായൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 50 കോടിയോളം രൂപ ചെലവു വരുന്ന പദ്ധതിയാണിത്.
ഗതാഗതസംബന്ധമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ടിക്കറ്റ് മെഷീനില്‍ ക്യൂ ആര്‍ കോഡിങ് സംവിധാനം കൊണ്ടുവരും. ഈ മാസം തന്നെ മൂന്നാറിലേക്ക് 10 പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ്സുകള്‍ ഇറക്കുമെന്നും ടോമിന്‍ ജെ തങ്കച്ചരി പറഞ്ഞു.
ശബരിമല സീസണിലും ഇവ ഓടിക്കും. സ്വകാര്യ ബസ്സുകളുമായി മല്‍സരിക്കുന്നത് ബുദ്ധിമുട്ടാണ്. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കാന്‍ ഉദ്ദേശ്യമില്ല. അവരെക്കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോവാനാണു ശ്രമിക്കുന്നതെന്നും കെഎസ്ആര്‍ടിസി സിഎംഡി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss