|    Jan 18 Wed, 2017 11:51 pm
FLASH NEWS

കെഎസ്ആര്‍ടിസി എംഡിയെ മാറ്റി

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോയെ മാറ്റി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യമാണ് പുതിയ മാനേജിങ് ഡയറക്ടര്‍. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് പുറത്തിറക്കി. തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് എംഡി ആന്റണി ചാക്കോ കഴിഞ്ഞമാസം മന്ത്രി എ കെ ശശീന്ദ്രന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ എംഡിയുടെ നിയമനം. ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ചുമതലയോടൊപ്പം പൂര്‍ണ അധികച്ചുമതലയായാണ് രാജമാണിക്യത്തിന് കെഎസ്ആര്‍ടിസി എംഡി സ്ഥാനവും നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക