|    Nov 13 Tue, 2018 6:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കെഎസ്ആര്‍ടിസി : ആദ്യ വനിതാ സ്റ്റേഷന്‍ മാസ്റ്ററായി കെ ആര്‍ രോഹിണി

Published : 2nd June 2017 | Posted By: fsq

 

തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ നിയന്ത്രണം ഇനി പെണ്‍കരങ്ങളിലും. കേരളത്തിലെ ആദ്യ വനിതാ സ്റ്റേഷന്‍ മാസ്റ്ററായി തൊടുപുഴ വഴിത്തലപാറ സ്വദേശിനി കെ ആര്‍ രോഹിണി നാളെ പിറവം ഡിപ്പോയില്‍ ചുമതലയേല്‍ക്കും. കഴിഞ്ഞ 20 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ചെയ്യുകയാണ് രോഹിണി. ഇതിനിടെ കോട്ടയം, തൊടുപുഴ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ താല്‍ക്കാലിക ചുമതല നിര്‍വഹിച്ചിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്ററുടെ പൂര്‍ണ ഉത്തരവാദിത്തവുമായാണ് പിറവത്ത് നിയമിതയാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss