|    Jan 21 Sat, 2017 1:47 am
FLASH NEWS

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പുതിയ പദ്ധതികള്‍

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: കടബാധ്യതയും നഷ്ടവും മൂലം ഇഴഞ്ഞുനീങ്ങുന്ന കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ എല്‍ഡിഎഫ് ബജറ്റില്‍ പുതിയ പദ്ധതികള്‍.
അടിയന്തര രക്ഷാപാക്കേജിന് രൂപം നല്‍കുമെന്നും അഞ്ചുവര്‍ഷംകൊണ്ട് ഭൂരിപക്ഷം ബസ്സുകളും സിഎന്‍ജി ഇന്ധനത്തിലേക്കു മാറ്റാനുള്ള ശ്രമങ്ങളുണ്ടാവുമെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഭീമമായ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് കെഎസ്ആര്‍ടിസി. 3446.92 കോടി രൂപ കടബാധ്യതയുള്ള കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 85 കോടി രൂപ വീതമാണ് നഷ്ടം. ഇതു കുറയ്ക്കുന്നതിനുള്ള ധനകാര്യ പുനസ്സംഘടനയുണ്ടാവണമെന്നും ബജറ്റില്‍ പറയുന്നു.
കൊച്ചി കേന്ദ്രമാക്കി 1000 സിഎന്‍ജി ബസ്സുകള്‍ വാങ്ങുന്നതിന് കെഎസ്ആര്‍ടിസിക്ക് 300 കോടി രൂപ വായ്പ നല്‍കും. 50 കോടി രൂപയാണ് നടപ്പുവര്‍ഷത്തെ പ്രതീക്ഷിക്കുന്ന ചെലവ്.
ബസ്സ്റ്റാന്‍ഡുകള്‍ ആധുനികവല്‍ക്കരിച്ച് വരുമാനദായകമാക്കും. ഇതോടൊപ്പം പെന്‍ഷന്‍ യഥാസമയം നല്‍കുന്നതിന് മാസംതോറും സര്‍ക്കാര്‍ സഹായം നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക