|    Oct 17 Wed, 2018 10:39 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കെഎസ്ആര്‍ടിസിയുടെ ഓണക്കാല അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് മികച്ച വരുമാനം

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഓണക്കാലത്തെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് മികച്ച വരുമാനം. കോര്‍പറേഷന്റെ തിരുവനന്തപുരം, കോഴിക്കോട് സോണുകളാണ് മികച്ച കലക്ഷന്‍ നേടിയത്. ഈ മാസം ഒന്നു മുതല്‍ തിരുവോണം വരെ തിരുവനന്തപുരം സോണില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കുണ്ടായ വരുമാനം നാലേമുക്കാല്‍ കോടിയാണ്. കോഴിക്കോട് സോണിലേത് നാലു കോടി മുപ്പത്തിയൊമ്പത് ലക്ഷവും. ഓണാവധിക്കു ശേഷമുള്ള മടക്കയാത്രയ്ക്കടക്കം നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെ അധിക സര്‍വീസുകളും കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരെ സായുധസംഘം കൊള്ളയടിച്ച സംഭവം കെഎസ്ആര്‍ടിസിക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇക്കുറിയും ഓണം സീസണില്‍ വലിയ തിരക്കാണ് ടിക്കറ്റിനായി ഉണ്ടായത്. ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ബസ്സുകളുടെ ബുക്കിങ് നേരത്തേ തന്നെ തീര്‍ന്നിരുന്നു. ദിനംപ്രതി നടത്തുന്ന 100 സര്‍വീസുകള്‍ക്ക് പുറമേയാണിത്. കഴിഞ്ഞ ദിവസം മാത്രം 13 ബസ്സുകളാണ് കോഴിക്കോട് സോണില്‍ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് അധികമായി സര്‍വീസ് നടത്തിയത്. തിരുവനന്തപുരം, എറണാകുളം സോണുകളില്‍ 18 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി അധികമായി ഏര്‍പ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss