|    Nov 13 Tue, 2018 11:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം മുടക്കാന്‍ ഗതാഗത സെക്രട്ടറി ശ്രമിച്ചു

Published : 4th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം മുടക്കാന്‍ ഗതാഗത സെക്രട്ടറി ശ്രമിച്ചുവെന്ന് ആരോപിച്ച് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് എംഡി ടോമിന്‍ ജെ തച്ചങ്കരി കത്ത് നല്‍കി. ശമ്പളവിതരണം മുടക്കാന്‍ ഗതാഗത സെക്രട്ടറി വിചിത്രമായ ഉത്തരവിറക്കിയെന്ന് കത്തില്‍ പറയുന്നു.
ശമ്പളം മുടങ്ങാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നു 20 കോടി രൂപ വീതം എല്ലാ മാസവും അനുവദിക്കുന്നുണ്ട്. ഇത്തവണ ജൂലെ 28ന് ധനവകുപ്പ് പണം അനുവദിച്ചു. എന്നാല്‍, ഗതാഗത സെക്രട്ടറി ജേ്യാതിലാല്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ പണം കൈമാറാനുള്ള ഉത്തരവ് നല്‍കിയിരുന്നില്ല. അതേസമയം, ബാങ്കുകളില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്ത് എംഡി ജൂലൈ 31നു തന്നെ ശമ്പളം വിതരണം ചെയ്തു. ആഗസ്ത് ഒന്നിന് ഗതാഗത സെക്രട്ടറി പുതിയ ഉത്തരവിറക്കി.
സര്‍ക്കാര്‍ അനുവദിച്ച 20 കോടി അനുവദിക്കുന്നതിന് കെടിഡിഎഫ്‌സിക്ക് നല്‍കാനുള്ള വായ്പയുടെ പലിശ അടച്ചുതീര്‍ക്കണം എന്നായിരുന്നു ഉത്തരവ്. ശമ്പളത്തിന് അനുവദിച്ച തുകയില്‍ നിന്ന് കെടിഡിഎഫ്‌സിക്ക് പലിശ വകമാറ്റി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് കത്തില്‍ പറയുന്നു. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ഗതാഗത സെക്രട്ടറി. കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്ത് ജീവനക്കാരെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗതാഗത സെക്രട്ടറി ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നത്. എംഡിയുടെ പരിഷ്‌കരണ ശ്രമങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയനുകള്‍ 7ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss