|    Sep 23 Sat, 2017 5:54 am
FLASH NEWS

കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; ജീവനക്കാര്‍ പ്രതിഷേധത്തില്‍

Published : 2nd December 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. മാസാവസാനം ലഭിക്കുന്ന ശമ്പളം ഇത്തവണയും ഒന്നാം തിയ്യതിയായിട്ടും ലഭിക്കാത്തതാണ് പ്രതിഷേധത്തിനു കാരണമായത്. ശമ്പളം വൈകുന്നതിനു കാരണം മാനേജ്‌മെന്റിന്റെ അനാസ്ഥയെന്നും ആക്ഷേപമുയര്‍ന്നു. എല്ലാ മാസങ്ങളിലും അവസാന പ്രവൃത്തിദിവസമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നത്. എന്നാല്‍, അടുത്തകാലത്തായി ഇതു നടപ്പാക്കുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ 30നു ലഭിക്കേണ്ട ശമ്പളം ഇന്നും ലഭിക്കില്ലെന്ന് ഉറപ്പായാതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷ അനുകൂല ട്രേഡ് യൂനിയന്‍ രംഗത്തെത്തിയത്. ജില്ലയിലെ മൂന്നു ഡിപ്പോകളിലും ടിഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ശമ്പളം ലഭിക്കാന്‍ ആഴ്ചകളെടുക്കുമെന്നും ഇതിന്റെ ഉത്തരവാദിത്തം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനാണെന്നുമാണ് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്. ശമ്പളം വൈകിയാല്‍ തൊഴിലാളികള്‍ പട്ടിണിയിലാവുമെന്നും അടിയന്തര നടപടിയുണ്ടായില്ലങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയുണ്ടാവുമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക