|    Nov 17 Sat, 2018 5:42 am
FLASH NEWS

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്രാ നിഷേധം ; മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി

Published : 8th September 2017 | Posted By: fsq

 

കൊടുവള്ളി: ഈ വര്‍ഷം ജൂലൈ 20 ന് ശേഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ദേശസാല്‍കൃത റൂട്ടായ വയനാട് റൂട്ടിലുള്‍പ്പെടെ യാത്രാകണ്‍സഷന്‍ കാര്‍ഡ് നല്‍കാത്ത കെഎസ്ആര്‍ടിസി അധികൃതരുടെ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. ആരാമ്പ്രം ബസ്പാസഞ്ചേഴ്—സ് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് നടപടി, യാത്രാകണ്‍സഷെന്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്ന കുന്ദമംഗലം മുതല്‍ വെള്ളിമാട്കുന്ന് വരെ വിദ്യാര്‍ഥികള്‍ ഒന്നര മാസത്തോളമായി ഫുള്‍ ടിക്കറ്റ് നിരക്ക് നല്‍കിയാണ് യാത്ര ചെയ്തു വരുന്നതെന്ന കാര്യം നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമായും വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം പോളി ടെക്ക്—നിക്ക്, മലാപ്പറമ്പ് ഗവ. വുമണ്‍സ് പോളിടെക്—നിക്ക് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് കണ്‍സഷന്‍ കാര്‍ഡ് ലഭിക്കാത്തത്. മലബാര്‍ കൃസ്ത്യന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ കാര്‍ഡ് ലഭിക്കാനുണ്ട്, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയരക്ടര്‍ രാജമാണിക്യത്തോടാണ് അടിയന്തിര അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിക്ക് പുറമെ  ഗതാഗത വകുപ്പ് മന്ത്രി, കാരാട്ട് റസാക്ക് എംഎല്‍എ എന്നിവര്‍ക്കും പാസഞ്ചേഴ്—സ് അസോസിയേഷന്‍ നിവേദനം നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss