|    Jan 23 Mon, 2017 2:13 pm
FLASH NEWS

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ സമരം; സര്‍വീസുകള്‍ ഭാഗികമായി തടസപ്പെട്ടു

Published : 6th October 2016 | Posted By: Abbasali tf

കാസര്‍കോട്/കാഞ്ഞങ്ങാട്: നിശ്ചയിച്ച സമയം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധ സമരത്തില്‍. ഇതോടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ ഭാഗികമായി തടസ്സപ്പെട്ടു. കടം നല്‍കുന്നതില്‍ നിന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പിന്മാറിയതോടെയാണ് ശമ്പള വിതരണം തടസ്സപ്പെട്ടതെന്ന്് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറഞ്ഞു. മാസത്തെ അവസാനത്തെ പ്രവൃത്തി ദിവസം ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും അഞ്ചാംതിയതി പിന്നിട്ടിട്ടും ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം നടത്തിയത്. കാസര്‍കോട് തുളുനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യുഡിഎഫ് നേതൃത്വം നല്‍കുന്ന ടിഡിഎഫ് ( ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രന്റ്്), ബിഎംഎസ്, സിഐടിയു നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിഇഎ എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. ടിഡിഎഫ് പട്ടിണിസമരം നടത്തി. ഇതിനിടയിലാണ് കെഎസ്ആര്‍ടിഇഎ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം ആരംഭിച്ചു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ കാര്യാലയത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സിഐടിയുപ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചതോടെ ടിഡിഎഫ് പ്രവര്‍ത്തകര്‍ അഭിവാദ്യവുമായി എത്തി. കാസര്‍കോട് ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് റിപോര്‍ട്ട് നല്‍കിയതായി ഡിടിഒ അറിയിച്ചു. ദിവസേന 99 സര്‍വീസുകളാണ് ഇവിടെ നിന്നും നടത്തുന്നത്. ഇതില്‍ രാവിലെ  പോകേണ്ട 62 സര്‍വീസുകളില്‍ നിന്ന് 44 സര്‍വീസുകളാണ് നടത്തിയത്. കെഎസ്ആര്‍ടിഇഎ അംഗങ്ങള്‍ പ്രതിഷേധത്തിലുണ്ടെങ്കിലും പണിമുടക്കാതെ സര്‍വീസ് നടത്തി. ബസുകള്‍ ഭാഗികമായി മുടങ്ങിയത് ദീര്‍ഘദുര യാത്രക്കാര്‍ക്ക് ദുരിതമായി. അന്തര്‍ സംസ്ഥാന സര്‍വീസിനേയും സമരം ബാധിച്ചു. എന്നാല്‍ കര്‍ണാടക ആര്‍ടിസി സര്‍വീസ് നടത്തി. വിദ്യാര്‍ഥികളടക്കം പലരും ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകി. കെഎസ്ആര്‍ടിഇഎ പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി മോഹന്‍ പാടി ഉദ്ഘാടനം ചെയ്തു. കെ ഗണേഷ്, കെ കുഞ്ഞിരാമന്‍, എം എസ് കൃഷണന്‍, പി കുഞ്ഞിക്കണ്ണന്‍, പി വി രതീഷന്‍, കെ എം ബാലകൃഷ്ണന്‍ നേതൃത്വംനല്‍കി. ടിഡിഎഫ് നടത്തിയ സമരത്തിന് പി വി ഉദയകുമാര്‍, എം വി വിജയന്‍, വി ഗോപാലകൃഷ്ണന്‍, വേണുഗോപാലന്‍, പി കെ ശംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബിഎംഎസിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന് സംസ്ഥാന സെക്രട്ടറി എം സി ടി ഗോപിനാഥന്‍, ജില്ലാ പ്രസിഡന്റ് എന്‍ എസ് നിഷാദ്, സെക്രടറി കെ വി ഗിരീഷ്, സന്തോഷ് കുമാര്‍ നേതൃത്വം നല്‍കി. അതിനിടെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ ഐഎന്‍ടിയുസി നേതാവ് എം വി പത്മനാഭ നടത്തുന്ന നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക്. ഐഎന്‍ടിയുസി വിഭാഗം തൊഴിലാളികള്‍ ഇന്നലെയും ഡിപ്പോയ്ക്ക് മുന്നില്‍ സമരം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക