|    May 23 Tue, 2017 12:39 pm
FLASH NEWS

കെഎസ്ആര്‍ടിസിയില്‍ ഈവര്‍ഷം 1562 പേര്‍ക്ക് നിയമനം

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഈവര്‍ഷം 1562 പേര്‍ക്ക് നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ എ എന്‍ ഷംസീറിനെ അറിയിച്ചു. ഇതില്‍ 255 ഡ്രൈവര്‍മാരെയും 823 കണ്ടക്ടര്‍മാരെയും രണ്ടു മാസത്തിനകം നിയമിക്കും. നോണ്‍ ജോയിനിങ് ഡ്യൂട്ടി പ്രകാരം 388 ജൂനിയര്‍ അസിസ്റ്റന്റ്, 10 അസിസ്റ്റന്റ് സ്‌റ്റോര്‍ കീപ്പര്‍, 86 മെക്കാനിക് എന്നിവര്‍ക്ക് ഡിസംബര്‍ 30നകം നിയമനം നല്‍കും.
ജൂണ്‍ 30ന് കാലാവധി അവസാനിച്ച കണ്ടക്ടര്‍മാരുടെ റാങ്ക് പട്ടികയുടെ കാലാവധി ഡിസംബര്‍ 31വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും അല്ലാതെയും പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനപ്രകാരം 2016 മെയ് 25 മുതല്‍ ജൂണ്‍ 30 വരെ 5645 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 11 തവണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതായും പി കെ ശശിയുടെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day