|    Aug 21 Tue, 2018 3:34 am
FLASH NEWS

കെഎസ്ആര്‍ടിസിബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Published : 4th June 2017 | Posted By: fsq

 

കിളിമാനൂര്‍: സംസ്ഥാന പാതയില്‍ കിളിമാനൂര്‍ മഹാദേവേശ്വരത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പത്തനംതിട്ട മല്ലപ്പള്ളി പാലമൂട്ടില്‍ ഹൗസില്‍ തോമസ് (58), ലീനാമ്മ (52), ഷാജി (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷാജിയുടെ നിലയാണ് ഗുരുതരം. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. കൊട്ടരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കണിയാപുരം ഡിപ്പോയിലെ ബസ്സും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കാലതാമസം നേരിട്ടതായി നാട്ടുകാര്‍ പറയുന്നു. കിളിമാനൂര്‍ പോലിസ് കേസ് എടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss