|    Oct 24 Tue, 2017 3:06 pm
FLASH NEWS

കെഎസ്ആര്‍ടിസിക്ക് അള്ള് വച്ച സംഭവം ; സഹോദരന്‍മാരായ ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 6th November 2016 | Posted By: SMR

എരുമേലി: തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ബസിന് പതിവായി അള്ള് വച്ച് സര്‍വീസ് മുടക്കിക്കൊണ്ടിരുന്ന സംഭവത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി എരുമേലി സെന്ററിലെ ജീവനക്കാരും സ്വകാര്യ ബസ് ഉടമകളും സഹോദരന്മാരും ഡ്രൈവര്‍മാരുമായ പി എസ് ബാബു, പി എസ് അനില്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. അതേസമയം തങ്ങള്‍ നിരപരാധികളാണെന്നറിയിച്ച് ഇരുവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എരുമേലിയില്‍ നിന്ന് കോരുത്തോട് വഴി മുണ്ടക്കയം എറണാകുളം റൂട്ടില്‍ ടേക്ക് ഓവര്‍ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിനാണ് പതിവായി അള്ളുവച്ച് ടയര്‍ പഞ്ചറാക്കി സര്‍വീസ് മുടക്കിയിരുന്നത്. പൊന്‍കുന്നം എടിഒ ഇത് സംബന്ധിച്ച് ബസില്‍ യാത്ര ചെയ്ത് രഹസ്യാന്വേഷണം നടത്തിയപ്പോഴും ടയര്‍ പഞ്ചറായി അള്ളുവച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ കെഎസ്ആര്‍ടിസിയിലുള്ള ചിലരാണ് സര്‍വീസ് മുടക്കുന്നതെന്ന സംശയം ശക്തമാകുകയായിരുന്നു. സ്വകാര്യബസിനെ സഹായിക്കുവാന്‍ വേണ്ടി കെഎസ്ആര്‍ടിസിയുടെ സര്‍വീസ് മുടക്കുകയാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇരുവരേയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താതെ തങ്ങളെ ബലിയാടാക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സസ്‌പെന്‍ഷനിലായവര്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക