|    Jul 22 Sun, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കെഎസ്ആര്‍ടിഇഎ സംസ്ഥാന സമ്മേളനം സമാപിച്ചു

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ 41ാം സംസ്ഥാന സമ്മേളനം സമാപിച്ചു. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണം പുനപ്പരിശോധിക്കുക, സ്ഥാപനത്തിന്റെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുക, എംപാനല്‍ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്  പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഒന്നര ഡ്യൂട്ടി മാത്രം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.   എല്ലാ രംഗത്തും നടപ്പാക്കുന്ന വികലമായ പരിഷ്‌കരണ നടപടികള്‍ ഇടതു സര്‍ക്കാരിന്റെ നയമല്ല. ഇതു തിരുത്തപ്പെടേണ്ടതും തിരുത്തിക്കേണ്ടതാണെന്നും  സമ്മേളനം ആഹ്വാനം ചെയ്തു.  വൈക്കം വിശ്വനെ പ്രസിഡന്റായും സി കെ ഹരികൃഷ്ണനെ ജനറല്‍ സെക്രട്ടറിയായും ടി ദിലീപ്കുമാറിനെ ഖജാഞ്ചിയായും  തിരഞ്ഞെടുത്തു. 310 അംഗ ജനറല്‍ കൗണ്‍സിലിനെയും 125 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റുമാരായി എസ് വിനോദ്  (കോട്ടയം),  എസ് ശ്രീദേവി , പി എസ് സുമ , എസ് സുരേഷ്ബാബു (തിരു. വെസ്റ്റ്), എം ലക്ഷ്മണന്‍ (കാസര്‍കോട്), മേരിക്കുട്ടി തോമസ് (കോട്ടയം), കെ സന്തോഷ് (മലപ്പുറം), പി വി അംബുജാക്ഷന്‍ (ആലപ്പുഴ), പി എം അബ്ദുല്‍ ഖാദര്‍ (എറണാകുളം) എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി എ മസ്താന്‍ ഖാന്‍ , വി ശാന്തകുമാര്‍ (തിരു. വെസ്റ്റ്), ജി ഗിരീഷ്‌കുമാര്‍ (പത്തനംതിട്ട), പി ഗോപാലകൃഷ്ണന്‍ (കൊല്ലം), പി എ ജോജോ (കോഴിക്കോട്), ബി രമേശ്കുമാര്‍ , സുനിതാ കുര്യന്‍ (ആലപ്പുഴ), പി എസ് മഹേഷ്(പാലക്കാട്) , സജിത്ത് സദാനന്ദന്‍ (കണ്ണൂര്‍) എന്നിവരെ തിരഞ്ഞെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss