|    Mar 30 Thu, 2017 12:48 am
FLASH NEWS

കെഎപിയിലെയും എംഎസ്പിയിലെയും പുതിയ ബാച്ച് പുറത്തിറങ്ങി

Published : 17th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കെഎപി നാലാം ബറ്റാലിയനിലെയും എംഎസ്പിയിലെയും പുതിയ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഇന്നലെ രാവിലെ മാങ്ങാട്ടുപറമ്പ് ഗ്രൗണ്ടില്‍ നടന്ന പാസിങ്ഒൗട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. 2015 ഡിസംബറില്‍ പരിശീലനം ആരംഭിച്ച കെഎപി നാലാം ബറ്റാലിയനിലെ 223ഉം മലബാര്‍ സ്‌പെഷ്യല്‍ പോലിസിലെ 60ഉം ഉള്‍പ്പെടെ 283 പേരാണ് പരേഡില്‍ പങ്കെടുത്തത്. ഇവരില്‍ അഞ്ച് ബിടെക്കുകാര്‍, നാല് എംബിഎക്കാര്‍, 16 ബിരുദാനന്തര ബിരുദക്കാര്‍, എട്ട് ബിഎഡുകാര്‍, 107 ബിരുദധാരികള്‍, 54 ടെക്‌നിക്കല്‍ യോഗ്യതയുള്ളവര്‍ തുടങ്ങിയവരുണ്ട്. 10 പ്ലറ്റൂണുകളടങ്ങിയ പരേഡിന് കെ സി ഷിജില്‍ നേതൃത്വം നല്‍കി. ജിസണ്‍ ജോര്‍ജായിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. പരിശീലന കാലയളവിലെ മികച്ച പ്രകടനത്തിനുള്ള ഉപഹാരങ്ങള്‍ കെഎപിയിലെ അഗസ്റ്റിന്‍ പി ആന്റണി (ഔട്ട്‌ഡോര്‍, ഓള്‍ റൗണ്ടര്‍), പി അജീഷ് (ഷൂട്ടിങ്), ബബീഷ് (ഇന്‍ഡോര്‍) എന്നിവരും എംഎസ്പിയിലെ ടി അയ്യൂബ് (ഇന്‍ഡോര്‍, ഓള്‍റൗണ്ടര്‍), ഷിബിന്‍ എസ് (ഷൂട്ടിങ്), ടി വി വിജീഷ് (ഔട്ട്‌ഡോര്‍) എന്നിവരും മുഖ്യമന്ത്രിയില്‍നിന്ന് സ്വീകരിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി നിഥിന്‍ അഗര്‍വാള്‍, എസ്പി സഞ്ജയ്കുമാര്‍ ഗുരുദിന്‍, എംഎസ്പി കമാന്റന്റ് പി എ വല്‍സന്‍, കെഎപി കമാന്റന്റ് കെ പി ഫിലിപ്, ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മുന്‍ എംഎല്‍എ പി ജയരാജന്‍, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day