|    Dec 13 Thu, 2018 6:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎന്‍സി തിരഞ്ഞെടുപ്പില്‍ യുഎന്‍എ മല്‍സരിക്കും

Published : 21st November 2018 | Posted By: kasim kzm

തൃശൂര്‍: ആസന്നമായ കേരള നഴ്‌സിങ് കൗണ്‍സില്‍ (കെഎന്‍സി) തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎ ന്‍എ) സ്ഥാനാര്‍ഥികളായി. തൃശൂരില്‍ നടന്ന യുഎന്‍എ ജില്ലാ സമ്മേളനത്തിലാണു ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ജില്ലാ സമ്മേളനം ഇവര്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ വിഭാഗത്തില്‍ ഷോബി ജോസഫ് (ഇടുക്കി), എ കെ സുജനപാല്‍ (പാലക്കാട്), എം പി സിബി മുകേഷ് (തിരുവനന്തപുരം), ടിഎന്‍എഐ സംവരണത്തില്‍ എം എം ഹാരിസ് (എറണാകുളം), പ്രൈവറ്റ് ഹോസ്പിറ്റല്‍ വിഭാഗത്തില്‍ എബി റപ്പായി (കോഴിക്കോട്), മിഡ് വൈഫ് വിഭാഗത്തില്‍ പി രശ്മി (തൃശൂര്‍), എഎന്‍എം വിഭാഗത്തില്‍ കെ ബി സിന്ധു (തൃശൂര്‍), ലിബി ഡാനിയല്‍ (കൊല്ലം) എന്നിവരാണു യുഎന്‍എ പാനലില്‍ മല്‍സരിക്കുന്നത്. കെഎന്‍സിയിലെ കൊള്ള നിര്‍ത്തലാക്കുന്നതിനാണു യുഎന്‍എ ലക്ഷ്യംവയ്ക്കുന്നതെന്നു ജാസ്മിന്‍ഷ പറഞ്ഞു. കോടികളുടെ ആസ്തിയുണ്ടായിട്ടും ഒരു രൂപ പോലും സഹായം നല്‍കാത്ത ഭരണസമിതിയാണു നിലവിലുള്ളതെന്നു അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡയ്ഫി ന്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി എം വി സുധീപ്, രക്ഷാധികാരി വല്‍സന്‍ രാമംകുളത്ത്, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജില്ലാ സെക്രട്ടറി ടിന്റു തോമസ്, യുഎന്‍എ നിയുക്ത ജില്ലാ പ്രസിഡന്റ് നിതിന്‍മോന്‍ സണ്ണി സം സാരിച്ചു. രണ്ടു ദിവസമായി നടന്ന ജില്ലാ സമ്മേളനത്തിന്റെ സമാപനത്തില്‍ വിദ്യാര്‍ഥി കോര്‍ണറില്‍ നിന്നു ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിനു നഴ്‌സുമാര്‍ പങ്കെടുത്തു.
ഡയ്ഫിന്‍ ഡേവിസ്, നിതിന്‍മോന്‍ സണ്ണി, ടിന്റു തോമസ്, ഇ എസ് ദിവ്യ, ജിനു ജോസ്, ആന്‍സന്‍ തോമസ് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss