|    Jan 17 Tue, 2017 10:25 am
FLASH NEWS

കെഎന്‍എം മദ്‌റസ പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചു

Published : 5th June 2016 | Posted By: SMR

കോഴിക്കോട്: കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡ് ഈവര്‍ഷം നടത്തിയ മദ്‌റസ പൊതുപരീക്ഷയില്‍ അഞ്ചാംക്ലാസില്‍ 90 ശതമാനവും ഏഴാംക്ലാസില്‍ 94 ശതമാനവും കുട്ടികള്‍ വിജയിച്ചു.
കേരളത്തിനു പുറമെ കര്‍ണാകയിലെ ബംഗളുരു, മംഗളൂരു, തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, ദേവാല, ലക്ഷദ്വീപിലെ കവരത്തി, അഗത്തി, ആന്തമാന്‍, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, യാമ്പു, അല്‍കോബാര്‍, ജുബൈല്‍, ദമ്മാം എന്നിവിടങ്ങളില്‍ പരീക്ഷ നടന്നു. പരീക്ഷാഫലം ംം ം.സിാലറൗരമശേീിയീമൃറ.രീാ വെബ്‌സൈറ്റില്‍ ലഭിക്കും.
റാങ്ക് ജേതാക്കള്‍: ക്ലാസ് അഞ്ച് – നുസ്ഹ റഷീദ്, സലഫി മദ്‌റസ റിയാദ്, ഹാദി ഇസ്മായില്‍, സലഫി മദ്‌റസ റിയാദ് (കെഎസ്എ), സഹ്‌ല, മദ്‌റസതുല്‍ മുജാഹിദീന്‍ കൊട്ടപ്പുറം (മലപ്പുറം ഈസ്റ്റ്), മുഹമ്മദ് ശഹീന്‍, ഇര്‍ഷാദുല്‍ അനാം പൂവന്‍ചിന (മലപ്പുറം വെസ്റ്റ്)
ക്ലാസ് ഏഴ്:അന്‍ഷിദ, ദാറുല്‍ മദ്‌റസ, കളിയാട്ട് മുക്ക് (മലപ്പുറം വെസ്റ്റ്), നിദ, മദ്‌റസത്തുല്‍ മുജാഹിദീന്‍, വാഴമ്പുറം, അസീല, സലഫിയ്യ മദ്‌റസ കൊതകുറിശ്ശി (പാലക്കാട്).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക