|    Mar 25 Sat, 2017 11:53 am
FLASH NEWS

കെഎടി അംഗങ്ങളുടെ നിയമനം: മിനിറ്റ്‌സ് ഹാജരാക്കണമെന്ന്‌

Published : 5th November 2015 | Posted By: SMR

കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ അംഗങ്ങളായി രണ്ട് അഭിഭാഷകരെ ശുപാര്‍ശ ചെയ്തതുമായി ബന്ധപ്പെട്ട മിനിറ്റ്‌സ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. അഭിഭാഷകരായ ബെന്നി ഗര്‍വാസീസ്, വി രാജേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി നിയമനത്തിനായി ശുപാര്‍ശ ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജ. പി വി ആശ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെന്നു വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാനുള്ള കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിച്ചിരുന്നില്ല. സര്‍ക്കാ ര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് മിനിറ്റ്‌സ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാന്‍ രണ്ടു പേരെ ശുപാര്‍ശ ചെയ്തിട്ടും നിയമനം വൈകുന്നതു ചൂണ്ടിക്കാട്ടി അഡ്വ. എം ആര്‍ ധനില്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

(Visited 69 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക