|    Jul 24 Mon, 2017 6:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎടിഎഫ് സംസ്ഥാന സമ്മേളനംതൃശൂരില്‍ തുടങ്ങി

Published : 19th February 2016 | Posted By: SMR

തൃശൂര്‍: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 58ാമത് സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറി കമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെഎടിഎഫ് വനിതാ വിങ് ചെയര്‍പേഴ്‌സനും പാമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സനുമായ കെ വി റംല ടീച്ചര്‍ വിഷയാവതരണം നടത്തി. വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു ഷഫീഖ് (കൊല്ലം), മുഹമ്മദ് (കോഴിക്കോട്), മുഹമ്മദ് ഫൈസല്‍ (ആലപ്പുഴ), ഇബ്രാഹിം മുതൂര്‍ (മലപ്പുറം), കെ ബി നിസാര്‍ (ഇടുക്കി), ടി വി പരീദ് (എറണാകുളം), ഇഖ്ബാല്‍ എ (പത്തനംതിട്ട), അബ്ദുല്‍ കരീം (വയനാട്), മുഹമ്മദ് യാസിര്‍ (കോട്ടയം), പി മുഹമ്മദ് (പാലക്കാട്), പി കെ അഷറഫ് സുല്ലമി (തൃശൂര്‍), കെ അബ്ദുല്‍ റഹ്്മാന്‍ (കണ്ണൂര്‍), പി അബ്ദുല്‍ നാസര്‍ (ഹയര്‍ സെക്കന്‍ഡറി വിങ്), കെ പി സക്കീന (വനിതാ വിങ്) ചര്‍ച്ചയില്‍ പങ്കെടുത്തു.പി കെ മുഹമ്മദ്, എന്‍ അബ്ദുല്‍ മജീദ്, കെ വി അബൂബക്കര്‍ പ്രസീഡിയം നിയന്ത്രിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എച്ച് സലീം, സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ്, പി വി അബ്ദുല്‍ സലാം, ഹംസ പുല്ലങ്കോട്, പി അബ്ദുല്‍ നാസര്‍, ടി എ കബീര്‍, മുഹമ്മദലി മിശ്കാതി, അബ്ദുല്‍ ഗഫൂര്‍, പി എച്ച് മുസ്തഫ, കെ മെഹബൂബ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക