|    Oct 18 Wed, 2017 3:50 am
FLASH NEWS

കെഎച്ച്ആര്‍എ ജില്ലാ സമ്മേളനം പത്തനംതിട്ടയില്‍

Published : 1st December 2016 | Posted By: SMR

പത്തനംതിട്ട: കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മുന്നിന് പത്തനംതിട്ടയില്‍ നടക്കും. ‘വൃത്തിയായ അന്തരീക്ഷത്തില്‍ ശുദ്ധമായ ഭക്ഷണം’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന സമ്മേളനത്തിന്റെ വിളംബര ജാഥ ഇന്ന് രാവിലെ ഒമ്പതിന് തിരുവല്ലയില്‍ കെ.എച്ച്.ആര്‍.എ. സംസ്ഥാന രക്ഷാധികാരി ജി സുധീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. ജാഥ ചിറ്റാറില്‍ സമാപിക്കും. നാളെ കോന്നിയില്‍ കേരള വ്യാപാരി വ്യവാസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജി വസന്തകുമാര്‍ ജാഥ ഉദ്ഘാടനം ചെയ്യും. ഓമല്ലൂരില്‍ സമാപിക്കും. മുന്നിന് ഇരവിപേരൂരില്‍ കെഎച്ച്ആര്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ ഉദ്ഘാടനം ചെയ്യുന്ന വിളബംര ജാഥ പത്തനംതിട്ടയില്‍ പ്രകടനത്തോടെ സമാപിക്കും. വിളംബരജാഥ സമീപന സമ്മേളനം കെ.എച്ച്.ആര്‍.എ. സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന്  വൈകീട്ട് 4.30ന് പൊതു സമ്മേളനം നഗരസഭയുടെ ഹാജി സി മീരാസാഹിബ് സ്മാരക പ്രൈവറ്റ് ബസ് ടെര്‍മിനലിലെ ഓപ്പണ്‍ സ്റ്റേജില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ ആക്ടിങ് ജില്ലാ പ്രസിഡന്റ് സജി കോശി ഡയാന അധ്യക്ഷത വഹിക്കും. സമ്മേളനത്തോട് അനുബന്ധിച്ച് ഹോട്ടല്‍ ശുചീകരണ മാസാചരണം വീണ ജോര്‍ജ് എംഎല്‍എയും അന്നംപുണ്യം പദ്ധതി ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയും ഉദ്ഘാടനം ചെയ്യും. കെഎച്ച്ആര്‍എ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍ മുഖ്യപ്രഭാഷണം നടത്തും. തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംസ്ഥാന സെക്രട്ടറി കെ എം രാജയും മികച്ച യൂനിറ്റിനുള്ള ട്രോഫി ചന്ദ്രമോഹനും വിതരണം ചെയ്യും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെഎച്ച്ആര്‍എ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍, സംസ്ഥാന സെക്രട്ടറി കെ എം രാജ, ജില്ലാ ആക്ടിങ് പ്രസിഡന്റ് സജി കോശി ജോര്‍ജ് ഡയാന, ജില്ലാ സെക്രട്ടറി മാണിക്യം കോന്നി, സക്കീര്‍ ശാന്തി, നവാസ് തനിമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക