|    Apr 25 Wed, 2018 4:44 am
FLASH NEWS

കെഎഎസ് സംവരണ അട്ടിമറി ഭരണഘടനാ വിരുദ്ധം- എസ്ഇയു

Published : 2nd March 2018 | Posted By: kasim kzm

തിരുവനന്തപുരം: ഐഎഎസിന്റെ ഫീഡര്‍ കാറ്റഗറിയായ, കെഎഎസ് നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കുന്ന തരത്തില്‍ ഉത്തരവിറക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് പിന്നാക്ക ന്യൂനപക്ഷങ്ങളെ ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നു മാറ്റി നിര്‍ത്താനുള്ള ഗൂഢനീക്കമാണെന്നും എസ്ഇയു നേതാക്കള്‍.
കേരളത്തിലെ സര്‍വീസ് നിയമങ്ങള്‍ അനുസരിച്ച് നേരിട്ടുള്ള നിയമനം ബൈ ട്രാന്‍സ്ഫര്‍ പ്രമോഷനുമാണ് നിയമന രീതികള്‍. എന്നാല്‍ കെഎഎസില്‍ നിന്ന് സംവരണ വിഭാഗങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതിനായി, പിഎസ്‌സി നിര്‍ദേശങ്ങളെ പോലും മറികടന്ന്  ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്‌മെ ന്റ് എന്ന രീതിയില്‍ നിയമവിരുദ്ധമായ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നീക്കം നിയമവിരുദ്ധവും ഭരണഘടനാ ചട്ടങ്ങള്‍ക്ക് എതിരുമാണ്്്. ഇത് സംബന്ധമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷനു സമര്‍പ്പിച്ച നിവേദനത്തില്‍ മേല്‍ നടന്ന ഹിയറിങ്ങില്‍ കമ്മീഷനെ ബോധിപ്പിച്ചെന്നും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു ലഭിക്കേണ്ട അര്‍ഹമായ സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയുന്നതിന് ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണമെന്നും എസ്ഇയു നേതാക്കളായ എഎം അബൂബക്കര്‍, സിബി മുഹമ്മദ്, പോത്തന്‍കോട് റാഫി ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss