|    Dec 12 Wed, 2018 8:37 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കെഎഎസ് നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കണം: വെള്ളാപ്പള്ളി

Published : 27th November 2018 | Posted By: kasim kzm

ആലപ്പുഴ: കേരള ഭരണ നിര്‍വഹണ സര്‍വീസ് (കെഎഎസ്) നിയമനവുമായി ബന്ധപ്പെട്ട നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കിയതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചട്ടങ്ങളും നിര്‍ദേശങ്ങളും ഉപദേശങ്ങളും പുനപ്പരിശോധിക്കണമെന്നാണ് കത്തില്‍.
മുന്നാക്കജാതി സംവരണവും സാമ്പത്തികസംവരണവും ഭരണഘടനാവിരുദ്ധമാണെന്ന സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കെ ദേവസ്വം ബോര്‍ഡുകള്‍ വഴി മുന്നാക്കജാതി, സാമ്പത്തിക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒത്താശ നല്‍കുന്നതില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അഖിലേന്ത്യാ സര്‍വീസിലേക്കു യുപിഎസ്‌സി നടത്തുന്ന മാതൃകയിലും നിലവാരത്തിലും സമാനമായ രീതിയില്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്താനാണ് കെഎഎസിന്റെ കാര്യത്തിലും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പിന്നാക്കസമുദായങ്ങളെ ഒഴിവാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി മൂന്നിലൊന്നു ഒഴിവുകളില്‍ മാത്രം നേരിട്ടു നിയമിക്കാനും ഇതില്‍ മാത്രം സംവരണം ഏര്‍പ്പെടുത്താനുമാണു തീരുമാനം.
ഭരണവകുപ്പും നിയമസെക്രട്ടറിയും മുഴുവന്‍ തസ്തികകളിലും ഭരണഘടനാനുസൃതമായ സംവരണം ശുപാര്‍ശ ചെയ്തിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്തെ 80 ശതമാനം പട്ടിക, പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നടപടി അംഗീകരിക്കില്ല. നീതിപൂര്‍വം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss