|    Jul 22 Sat, 2017 8:29 am
FLASH NEWS
Home   >  Kerala   >  

മൂന്ന് പതിറ്റാണ്ടിന്റെ ബന്ധം അവസാനിപ്പിച്ച് കെഎം മാണി യുഡിഎഫിന്റെ പടിയിറങ്ങി

Published : 7th August 2016 | Posted By: mi.ptk

Chandy

ചരല്‍ക്കുന്ന്: നീണ്ട 36 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കെഎം മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫ് വിട്ട് പടിയിറങ്ങി. കേരള കോണ്‍ഗ്രസിനെയും പ്രത്യേകിച്ച് പാര്‍ട്ടി ലീഡറെയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചു. പരസ്പര സ്‌നേഹമോ വിശ്വാസമോ യുഡിഎഫിലില്ല. ശത്രുക്കളോട് പെരുമാറുന്നതുപോലെയാണ് തങ്ങളോട് പെരുമാറിയതെന്നും മാണി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ മര്യാദ കാണിച്ചില്ല. തങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ഇനി എന്തൊക്കെ പറയുമെന്ന് അറിയില്ലെന്നും മാണി പറഞ്ഞു.
യുഡിഎഫില്‍ നിന്ന് വിട്ട് മാറി നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് കേരള കോണ്‍ഗ്രസ് തീരുമാനം. സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി ഇനിയുള്ള നാളുകള്‍ പ്രവര്‍ത്തിക്കും. യുപിഎ യുമായി പ്രശ്‌നാധിഷ്ഠിത സമീപനമായിരിക്കും ഉണ്ടാകുക.
എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ നിലവിലുള്ള സ്ഥിതി തുടരും.
മൂന്ന് ദിവസങ്ങളിലായി ചരല്‍ക്കുന്നില്‍ നടന്ന നേതൃക്യാമ്പിനൊടുവിലാണ് യുഡിഎഫ് വിടാനുള്ള തീരുമാനം കെഎം മാണിയും കേരള കോണ്‍ഗ്രസും കൈകൊണ്ടത്. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മുന്നണി വിടാനുള്ള തീരുമാനം മാണി അറിയിക്കുകയും പാര്‍ട്ടി അംഗങ്ങള്‍ ഒറ്റക്കെട്ടായി ആ തീരുമാനത്തെ അംഗീകിരക്കുകയുമായിരുന്നു.
കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ക്യാമ്പില്‍ ഉയര്‍ന്ന് വന്നത്. പാലായില്‍ കെഎം മാണിയെ തോല്‍പ്പിക്കാന്‍ എംഎം ജേക്കബ് ശ്രമം നടത്തിയതായും കേരള കോണ്‍ഗ്രസിന്റെ കാല് വാരുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ക്യാമ്പ് പ്രമേയത്തില്‍ പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക