|    Dec 10 Mon, 2018 1:24 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കെഎംസിസി ഏറനാടന്‍ സംഗമം

Published : 20th November 2018 | Posted By: AAK

ദമ്മാം: സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഏറനാടിന്റെ വീര ചരിതങ്ങളെ ഒരു ചരിത്രകാരനും അവഗണിക്കാനാവില്ലെന്ന് മലപ്പുറം ജില്ലാ ലീഗ് സെക്രട്ടറി പി പി സഫറുല്ല അഭിപ്രായപ്പെട്ടു. കെഎംസിസി ഏറനാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അന്‍സാര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച പരിപാടി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഹുസൈന്‍ എആര്‍ നഗര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുസ്സലാം കണ്ണിയന്‍, മുഹമ്മദ് കുട്ടി കോഡൂര്‍, മുജീബ് കൊളത്തൂര്‍, സിദ്ദീഖ് പാണ്ടികശാല, സഹീര്‍ കൊണ്ടോട്ടി, മുബാറക്ക് റിയാദ് സംസാരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹമീദ് ചാലിലിനെ ചടങ്ങില്‍ ആദരിച്ചു. കബീര്‍ കൊണ്ടോട്ടി, മാലിക് മഖ്ബൂല്‍, സിറാജ് ആലുവ, ഷമീം കുനിയില്‍, ഷബീര്‍ തേഞ്ഞിപ്പലം, ജൗഹര്‍ കുനിയില്‍ സംബന്ധിച്ചു. കെ സി വഹീദ് സ്വാഗതവും അസ്‌ലം കൊളക്കോടന്‍ നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss