|    Jan 22 Sun, 2017 1:31 pm
FLASH NEWS

കെഎംസിടി മെഡിക്കല്‍ കോളജില്‍ തലവരിപ്പണം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published : 15th October 2016 | Posted By: Abbasali tf

മുക്കം: തലവരിപ്പണം വാങ്ങി സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നടത്തുന്നതായി ആരോപിച്ച് കെഎംസിടി മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാവിലെ 10.30ഓടെയാണ് നൂറോളം വരുന്ന പ്രവര്‍ത്തകര്‍ മണാശേരി അങ്ങാടിയില്‍ നിന്ന് പ്രകടനമായെത്തിയത്. കോളജിന് സമീപം മാര്‍ച്ച് കൊടുവള്ളി സിഐ ബിശ്വാസ്, മുക്കം എസ്‌ഐ അബ്ദുറഹിമാന്‍, ഗ്രേഡ് എസ്‌ഐ സലീം, കൊടുവളളി എസ്‌ഐ പ്രതിഷ്, കാക്കൂര്‍ എസ്‌ഐ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വി എന്‍ ജംനാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം ടി അഷ്‌റഫ്, നജീബ് കല്‍പ്പൂര്, ജിതേഷ്, ബൈജു, പി വി സുരേന്ദ്രലാല്‍, ജുനൈദ് പാണ്ടികശാല, എന്‍ പി ശംസുദ്ധീന്‍, മുഹമ്മദ് ദിഷാല്‍, വിഷ്ണു കയ്യൂണമ്മല്‍ സംസാരിച്ചു. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം കഴിഞ്ഞ് പോയതിന് ശേഷം വീണ്ടും സംഘര്‍ഷം ഉടലെടുത്തു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പോലീസ് പ്രതിരോധം തകര്‍ത്ത് മുന്നോട്ട് പോവാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഏറെ നേരം ഉന്തും തളളും നടന്നു. സമരം അവസാനിച്ച ഉടനെ കൊടുവളളി എസ്‌ഐ ജീവന്‍ ജോര്‍ജുമായി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നേരത്തെ രാവിലെ എട്ടുമണിയോടെ പ്രവര്‍ത്തകര്‍ കോളേജ് അടപ്പിക്കാന്‍ ശ്രമിച്ചങ്കിലും പോലീസ് ഇടപെട്ട് തടയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക