|    Feb 25 Sun, 2018 8:40 pm
FLASH NEWS

കെഎംസിടി പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥികള്‍ക്ക് പീഡനം, സമരം തുടങ്ങി; ക്ലാസുകള്‍ നടത്താന്‍ പോലിസ് സംരക്ഷണം

Published : 15th January 2017 | Posted By: fsq

 

തേഞ്ഞിപ്പലം: കോഴിക്കോട് കളന്‍തോട് കെഎംസിടി പോളിടെക്‌നിക്കില്‍ പീഡനം സഹിക്കവയ്യാതെ വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങി. താടിവെച്ചാലും സോക്‌സ് ധരിച്ചില്ലെങ്കിലും 2000 രൂപ പിഴ ഈടാക്കുകയാണ് ഇവിടുത്തെ രീതി. കോളജിന് പുറത്ത് വെച്ച് വസ്ത്രങ്ങള്‍ ഇന്‍സൈഡ് ചെയ്തില്ലെങ്കിലും വനിതാ പ്രിന്‍സിപ്പല്‍ വണ്ടിയില്‍ നിന്നിറങ്ങി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി 2000 രൂപ പിഴ അടപ്പിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സ്വാശ്രയ സ്ഥാപനമായ ഇവിടെ കെഎംസിടി സ്ഥാപനങ്ങളുടെ ഡയരക്ടര്‍ ചുമതല വഹിക്കുന്ന വനിതാ പ്രിന്‍സിപ്പല്‍ അനാവശ്യനിയമങ്ങളുണ്ടാക്കി വിദ്യാര്‍ഥികളില്‍ നിന്ന് പിഴ ഈടാക്കി മാനേജ്‌മെന്റിന് സാമ്പത്തികലാഭമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നും പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരുടെ പരാതി. കോളജിലെ വിദ്യാര്‍ഥിദ്രോഹ നടപടികളും പീഡനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം എസ്എഫ്‌ഐ നേതൃത്വത്തില്‍ സമരം തുടങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റ് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് വന്‍ പോലിസ് സന്നാഹത്തോടെയാണ് കഴിഞ്ഞ ദിവസം ക്ലാസുകള്‍ നടത്തിയിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss