|    Mar 30 Thu, 2017 6:36 am
FLASH NEWS

കെഎംസിടി കോളജിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Published : 8th October 2016 | Posted By: Abbasali tf

മുക്കം: ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശനം നടത്തുന്നതായി ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.— —പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മാര്‍ച്ച്. മണാശ്ശേരിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലിസ് തടഞ്ഞു.—— ഇതേ തുടര്‍ന്ന് പോലിസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.——മാര്‍ച്ച് വൈശാഖ് ഉദ്ഘാടനം ചെയ്തു. ആകാശ് അധ്യക്ഷത വഹിച്ചു.—— അശ്വിന്‍, അഭിഷേക്, ശ്രീഹരി, മിഥുന്‍, അര്‍ജുന്‍ നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day