|    Apr 26 Wed, 2017 11:34 am
FLASH NEWS

കെഎംസിടിക്കെതിരേയുള്ള നടപടി ഡപ്യൂട്ടി കലക്ടര്‍ താല്‍ക്കാലികമായി തടഞ്ഞു

Published : 24th November 2016 | Posted By: SMR

മുക്കം: അഗ്നിശമന സുരക്ഷാ പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് മുക്കം മണാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിടിയുടെ ആറ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥരെത്തിയങ്കിലും ഡെപ്യൂട്ടി കലക്ടറുടെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുക്കം എസ്‌ഐ സനല്‍രാജ്, മുക്കം ഫയര്‍ സ്‌റ്റേഷനിലെ ജയപ്രകാശ്, നഗരസഭ സെക്രട്ടറി ഗിരീഷ് കുമാര്‍ എന്നിവര്‍ മൂന്നു മണിയോടെ കെഎംസിടി ക്യാംപസിലെത്തി ഓഡിറ്റോറിയം അടച്ചു പൂട്ടുകയായിരുന്നു. തുടര്‍ന്ന് ലേഡീസ് ഹോസ്റ്റലില്‍ എത്തിയെങ്കിലും ഇവിടെ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചിരുന്നില്ല. ഓരോ ഹോസ്റ്റല്‍ കെട്ടിടത്തിലും നൂറോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഈ സമയം കെഎംസിടി അധികൃതര്‍ ഡെപ്യൂട്ടി ജില്ലാ കലക്ടറുടെ ഉത്തരവ് ഉണ്ടന്ന് പറഞ്ഞ് നഗരസഭ സെക്രട്ടറിയെ സമീപിച്ചു.കെഎംസിടി അധികൃതര്‍ കലക്ടര്‍ക്ക് നല്‍കിയ സത്യവാങ്ങ്മൂല പ്രകാരം ഡിസംബര്‍ ഒന്ന് വരെ നടപടി മരവിപ്പിച്ചതായി ഡെപ്യൂട്ടി കലക്ടര്‍, സെക്രട്ടറിയെ അറിയിച്ചു. ഉത്തരവ് രേഖാമൂലം ലഭിച്ചില്ലങ്കില്‍ വരും ദിവസങ്ങളില്‍ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചു പൂട്ടുമെന്ന് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ദിവസമാണ്  മുക്കം നഗരസഭാ സെക്രട്ടറി ഗിരീഷ് കുമാര്‍, ദുരന്തനിവാരണ വകുപ്പ് , ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗം എന്നിവര്‍ക്ക് കെഎംസിടിയുടെ ആറ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day