|    Jan 22 Sun, 2017 9:19 am
FLASH NEWS

കെഎംവൈഎഫ് സംസ്ഥാന സമ്മേളനവും റാലിയും 30ന്

Published : 25th January 2016 | Posted By: SMR

തിരുവനന്തപുരം: ഫാഷിസത്തെ ചെറുക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ (കെഎംവൈഎഫ്) സംസ്ഥാന സമ്മേളനവും ബഹുജന റാലിയും സംഘടിപ്പിക്കും. ഈമാസം 29, 30 തിയ്യതികളില്‍ ആലുവയിലാണ് സമ്മേളനം നടക്കുകയെന്ന് കെഎംവൈഎഫ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക 26ന് വര്‍ക്കല മന്നാനിയാ കാംപസില്‍ നടക്കുന്ന ചടങ്ങില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്‌റത്ത് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ എഫ് മുഹമ്മദ് അസ്‌ലം മൗലവിക്കു കൈമാറും. 29ന് ഉദ്ഘാടന സമ്മേളനവും വിളംബരജാഥയും നടക്കും. പ്രതിനിധി സമ്മേളനം, ഫാഷിസ്റ്റ് വിരുദ്ധ സെമിനാര്‍, ബഹുജന റാലി, പൊതുസമ്മേളനം എന്നിവ 30ന് ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളിലും മൈതാനത്തുമായി നടക്കും.
വിവിധ സമ്മേളനങ്ങളിലായി മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ്, എംപിമാരായ മനീഷ് തിവാരി, ഇന്നസെന്റ്, ഇ ടി മുഹമ്മദ് ബഷീര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികളായ വി എം മൂസ മൗലവി, ചേലക്കുളം അബുല്‍ ബുഷ്‌റാ മുഹമ്മദ് മൗലവി, കടയ്ക്കല്‍ അദ്രുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സാംസ്‌കാരിക സാമൂഹിക നേതാക്കളായ എം പി വീരേന്ദ്രകുമാര്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, പി രാജീവ്, കെഇഎന്‍ കുഞ്ഞഹമ്മദ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എം ലിജു, കാസിം ഇരിക്കൂര്‍, സണ്ണി എം കപിക്കാട്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, അഡ്വ. കെ പി മുഹമ്മദ്, എ കെ ഉമ്മര്‍ മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, ഹസന്‍ ബസരി, മൗലവി, പുലിപ്പാറ അബ്ദുല്‍ ഹഖിം മൗലവി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അല്‍ അമീന്‍ റഹുമാനി, വൈ സഫീര്‍ഖാന്‍ മന്നാനി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക