|    Aug 19 Sun, 2018 1:15 am
FLASH NEWS

കെഎംഒ കുടിവെള്ളപ്രശ്‌നം: കാംപസ് ഫ്രണ്ട് ഇടപെടല്‍ വിജയംകണ്ടു

Published : 19th March 2018 | Posted By: kasim kzm

കൊടുവള്ളി: കെഎംഒ ആര്‍ട്‌സ്, ബിഎഡ് കോളജിലേക്കും വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലിലേക്കും കുടിവെള്ളം ശേഖരിക്കുന്ന കിണറുകളിലേക്ക് മലിന ജലം ഒഴുകുന്നത് തടയാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് നടത്തിയ ഇടപെടല്‍ വിജയം കണ്ടു.
ഇരുകിണറുകളുടെയും അള്‍മറ ഉയര്‍ത്തിക്കെട്ടി പ്രശ്‌നം പരിഹരിച്ചു. കെഎംഒ ആര്‍ട്‌സ്, ബിഎഡ് കോളജിലേക്കും വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലിലേക്കും കുടി വെള്ളം ശേഖരിക്കുന്ന കിണറുകള്‍ ഓവുചാലുകള്‍ക്ക് സമാന്തരമായായിരുന്നു നിലനിന്നിരുന്നത്.
അത്‌കൊണ്ട് തന്നെ ഓവുചാലിലൂടെ ഒഴുകി എത്തുന്ന മലിന ജലം പൂര്‍ണമായും ഈ രണ്ട് കിണറുകളിലേക്ക് ആയിരുന്നു വന്നത്. കിണറുകളുടെ അള്‍മറ ഉയര്‍ത്തി മലിന ജലം കിണറുകളിലേക്ക് ഒഴുകുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാംപസ് ഫ്രണ്ട് എരിയ ഭാരവാഹികള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മാനേജ്‌മെന്റ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss