|    Nov 18 Sat, 2017 4:02 pm
FLASH NEWS

കെഎംഎംഎല്‍ എംഎസ് പ്ലാന്റ് അപകടം : വിവിധ ഏജന്‍സികളുടെ അന്വേഷണം ആരംഭിച്ചു

Published : 2nd November 2017 | Posted By: fsq

 

ചവറ: കെഎംഎംഎല്‍ എംഎസ് പ്ലാന്റില്‍  ഇരുമ്പ് നടപ്പാലം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.  സമഗ്ര അന്വേഷണം നടത്തുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച്ച രാത്രി അപകട സ്ഥലവും ആശുപത്രിയിലും സംഘം സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എ ഡി എമ്മും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരില്‍ നിന്നും അന്വേഷണ സംഘം വിശദ മൊഴിയെടുക്കും.  അതേ സമയം അസ്വഭാവിക മരണത്തിന് കേസെടുത്ത ചവറ പോലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലം തകരാനുണ്ടായ സാഹചര്യം, പാലത്തിന്റെ കാലപ്പഴക്കം, നിര്‍മാണത്തിലെ അപാകത , അമിതഭാരം എന്നിവ സംബന്ധിച്ചുള്ള പോലിസിന്റെ അന്വേഷണം നടത്തിയതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക