|    Oct 23 Mon, 2017 7:09 pm
FLASH NEWS

കെഎംഎംഎല്ലിലെ തൊഴില്‍ സ്തംഭനം ; കമ്പനിക്ക് മുന്നില്‍ പൊങ്കാല സമരവുമായി തൊഴിലാളികള്‍

Published : 2nd August 2017 | Posted By: fsq

 

ചവറ: തൊഴില്‍ സ്തംഭനത്തിനെതിരേ അധികൃതര്‍ക്ക് മുന്നില്‍ തൊഴിലാളി കുടുംബങ്ങള്‍ പൊങ്കാലയിട്ട് പ്രതിഷേധിച്ചു. പൊന്മന മൈനിങ് മേഖലയിലെ 14 മാസമായിട്ടും ഖനന ജോലികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎംഎംഎല്ലിന് മുന്നിലാണ് നൂറ് കണക്കിന് അടുപ്പുകള്‍ നിരത്തി  പൊങ്കാലയിട്ടത്. ചവറ കെഎംഎംഎല്‍ കമ്പനിയുടെ ഖനന മേഖലയായ പൊന്മനയിലെ മൂന്ന് മൈനിങ് സൈറ്റുകളിലായി നൂറ് കണക്കിന് തൊഴിലാളികളാണ് കരാര്‍ മേഖലയില്‍ പണിയെടുക്കുന്നത്. കമ്പനിക്ക് വേണ്ടി ഭൂമിയും വീടും വിട്ടുനല്‍കിയവര്‍ക്ക് കമ്പനി വാഗ്ദാനം ചെയ്ത തൊഴിലാണ് കഴിഞ്ഞ 14 മാസമായി സ്തംഭിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളും കുടുംബങ്ങളും കമ്പനിക്ക് മുന്നിലെത്തി പൊങ്കാലയിട്ടത്. കഴിഞ്ഞ കരാര്‍ കാലത്തെ പണി ചെയ്ത കൂലി നല്‍കാമെന്നും തൊഴില്‍ ആരംഭിക്കാമെന്നും ട്രേഡ് യൂനിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നെങ്കിലും ഇതുവരെ ഇത്  പാലിക്കപ്പെടാതായതോടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഓണക്കാലമാകാറായിട്ടും ജോലികള്‍ പുനരാരംഭിക്കാതായതോടെയാണ് ഐഎന്‍ടിയുസി, യുടിയുസി,എച്ച്എംസ്, എസ്ടിയു യൂനിയനുകളുടെ നേതൃത്വത്തില്‍ കമ്പനി പടിക്കല്‍ പൊങ്കാലയിട്ടത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അടുപ്പില്‍ തീ പകര്‍ന്ന് പട്ടിണി പൊങ്കാല ഉദ്ഘാടനം ചെയ്തു. സമ്മേളനം മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി യൂസുഫ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. സി പി സുധിഷ് കുമാര്‍, എസ് സിനില്‍, ജോസ് വിമല്‍രാജ്, പൊന്മന നിശാന്ത്, സേനാധിരാജന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക