|    May 23 Wed, 2018 7:00 am
FLASH NEWS

കെഎംആര്‍എലിന്റെ സൈക്കിള്‍ ഷെയറിങ് പദ്ധതി പൊതുജനങ്ങള്‍ക്ക് സമര്‍പിച്ചു

Published : 6th June 2017 | Posted By: fsq

 

കൊച്ചി: സൈക്കിള്‍ യാത്രയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്.(കെഎംആര്‍എല്‍)  ഒരുക്കുന്ന സൈക്കിള്‍ ഷെയറിങ് പദ്ധതിക്ക് തുടക്കമായി. മേനകയിലെ കെടിഡിസി ഓഫിസിന് സമീപത്ത് തയറാക്കിയ സൈക്കിള്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പദ്ധതി പൊതുജനങ്ങള്‍ക്കായി സമര്‍പിച്ചു. സൈക്കിള്‍ യാത്രയെ നഗരവാസികളിലേക്ക് കൂടുതല്‍ അടുപ്പിക്കുകെയന്ന ലക്ഷ്യമാണ് വ്യത്യസ്തമായ ആശയത്തിലൂടെ കെഎംആര്‍എല്‍ മുന്നോട്ട്് വയ്ക്കുന്നത്. വിദേശരാജ്യങ്ങളില്‍ വന്‍ പ്രചാരം ലഭിച്ച സൈക്കിള്‍ ഷെയറിങ് കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നത്. ആദീസ് സൈക്കിള്‍ ക്ലബ്ബുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയമാവുന്ന മുറയ്ക്ക് സൈക്കിള്‍ സവാരി പാതകളും കെഎംആര്‍എല്‍ നിര്‍മിച്ച് നല്‍കും. നഗരത്തിനുള്ളില്‍ നാല് സൈക്കിള്‍ പാര്‍ക്കുകള്‍ തയറായി കഴിഞ്ഞു. മേനക ജങ്ഷനില്‍ ഗേറ്റ്‌വേ ഹോട്ടലിന് മുന്‍വശം, സൗത്ത് റെയില്‍വേ സ്റ്റേഷനിലെ വിവേകാനന്ദ റോഡ്, നോര്‍ത്ത് റെയില്‍വേ പാലത്തിന് അടിവശം, കലൂര്‍- കടവന്ത്ര റോഡില്‍ പ്രൈവറ്റ് ബസ്്സ്റ്റാന്റിന് സമീപം എന്നിവിടങ്ങളിലാണ് സൈക്കിള്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. സൈക്കിള്‍ യാത്ര ആസ്വദിക്കുവാന്‍ ആദ്യം സൈക്കിള്‍ ക്ലബില്‍ അംഗങ്ങളാവണം. പിന്നീട് സൈക്കിള്‍ പാര്‍ക്കുകളിലെത്തി സൈക്കിളുകള്‍ വാടകയ്‌ക്കെടുക്കുക. യാത്രയ്ക്ക് ഉപയോഗിച്ചതിന് ശേഷം മറ്റേതെങ്കിലും സൈക്കിള്‍ പാര്‍ക്കില്‍ തിരിച്ചേല്‍പ്പിക്കണം. തികച്ചും സൗജന്യമായാണ് ആദ്യഘട്ടത്തില്‍ സൈക്കിളുകള്‍ നല്‍കുന്നത്. ഒരു മാസം നൂറ് മണിക്കൂറുകള്‍ സൈക്കിള്‍ സൗജന്യമായി ഉപയോഗിക്കാം. ഉപയോഗത്തിനിടെ സൈക്കിളിന് കേടുപാട് സംഭവിച്ചാല്‍ നഷ്ട പരിഹാരം ഈടാക്കും. സൈക്കിള്‍ ക്ലബ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലായെങ്കില്‍ രജിസ്‌ട്രേഷനും റദ്ദാക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ്് ജോര്‍ജ് പറഞ്ഞു. സൈക്കിള്‍ ക്ലബില്‍ അംഗങ്ങളാകുവാന്‍ 9645511155 എന്ന നമ്പറിലേക്ക് പേര്, വിലാസം, ഇമെയില്‍ ഐഡി, ജോലി എന്നിവ എസ്എംഎസ് അയക്കണം. സൈക്കിള്‍ വാടകയ്ക്ക് ലഭിക്കുന്നതിനായി 9645511155 നമ്പറിലേക്ക് ട്രാക്ക് കോഡും സൈക്കിള്‍ ക്ലബ് ഐഡി നമ്പറും മേസേജ് അയക്കുക

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss