|    Dec 12 Wed, 2018 7:51 pm
FLASH NEWS
Home   >  National   >  

കൃ്ഷ്ണ മൃഗത്തെ വേ്ട്ടയാടിയതില്‍ വൈരാഗ്യം: സല്‍മാനെ കൊല്ലാന്‍ പദ്ധതിയിട്ടിരുതന്നതായി മൊഴി

Published : 10th June 2018 | Posted By: Jasmi JMI


മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കുപ്രസിദ്ധ ഗുണ്ടാ നേതാവ് സമ്പത്ത് നെഹ്‌റയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞയാഴ്ച നെഹ്‌റ ഹരിയാന പൊലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന മൊഴി.

സല്‍മാനെ പിന്തുടരുകയും, അദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. കൃഷ്ണ മൃഗത്തെ വെടിവെച്ചു കൊന്നതിലുള്ള വൈരാഗ്യം മൂലമാണ് സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്.

രാജസ്ഥാനിലെ ബിഷ്‌നോയ് സമുദായംഗമായ നെഹ്‌റ വെടിവയ്ക്കല്‍ വിദഗ്ധനാണ്. കൃഷ്ണമൃഗത്തെ ദൈവതുല്യമായി കണ്ട് ആരാധിക്കുന്നവരാണ് ബിഷ്‌ണോയി വിഭാഗക്കാര്‍. സല്‍മാനെ വധിക്കുമെന്ന് ഈ വര്‍ഷമാദ്യം ലോറന്‍സ് ബിഷ്‌ണോയ് ഭീഷണി മുഴക്കിയിരുന്നു. സല്‍മാനെ കൊലപ്പെടുത്തിയതിന് ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss