|    Mar 25 Sat, 2017 3:30 am
FLASH NEWS

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്; പ്രതികളെ കണ്ടെത്താത്തത് ഗൂഢാലോചന: വിഎസ്

Published : 2nd April 2016 | Posted By: SMR

തിരുവനന്തപുരം: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്താത്തതിനു പിന്നില്‍ ഗൂഢാലോചനയെന്നു പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. പുതിയ അന്വേഷണസംഘം ആറുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചതാണ്.
ആദ്യം കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ ബ്രെയിന്‍മാപ്പിങും നുണപരിശോധനയും നടത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതു നടത്താത്തതു സത്യം പുറത്തുവരേണ്ട എന്ന ഗൂഢലക്ഷ്യം അന്വേഷണസംഘത്തിനുള്ളതുകൊണ്ടാണ്.
ഇനിയെങ്കിലും സത്യസന്ധരായ പോലിസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിച്ച് യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുവാന്‍ പോലിസ് ശ്രമിക്കണമെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

(Visited 46 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക