|    Oct 21 Sun, 2018 8:32 pm
FLASH NEWS

കൃഷ്ണന്‍കുട്ടി ഡോക്ടറുടെ വിയോഗം താങ്ങാനാവാതെ തൃപ്പനച്ചി ഗ്രാമം

Published : 15th December 2017 | Posted By: kasim kzm

തൃപ്പനച്ചി: ഡോ. കൃഷ്ണന്‍കുട്ടിയുടെ മരണത്തോടെ നാടിനു നഷ്ടമായത് മനുഷ്യസ്‌നേഹിയായ ആതുര ശുശ്രൂഷകനെ. രണ്ടര പതിറ്റാണ്ടോളം തങ്ങളിലൊരുവനായി തങ്ങളോടൊപ്പം ജീവിച്ച ഡോക്ടറുടെ ആകസ്മിക വേര്‍പാട് ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് തൃപ്പനച്ചിയിലെ നാട്ടുകാര്‍. കോഴിക്കോട് ചെറൂപ്പ സ്വദേശിയായ ഡോ. കൃഷ്ണന്‍കുട്ടി 25 വര്‍ഷം മുമ്പാണ് തൃപ്പനച്ചിയില്‍ ക്ലിനിക് ആരംഭിക്കുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ പുല്‍പ്പറ്റ, കാവനൂര്‍, കുഴിമണ്ണ, മൊറയൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറുകയായിരുന്നു അദ്ദേഹം. അനാവശ്യ മരുന്നുകളോ ടെസ്റ്റുകളോ എഴുതിയിരുന്നില്ല. മാരക രോഗങ്ങള്‍ പോലും തുടക്കത്തിലേ കണ്ടെത്തി വിദഗ്ദ്ധ ചികില്‍സ നിര്‍ദേശിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെയായിരുന്നു. പാവപെട്ട രോഗികള്‍ക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ ഒരു കൈത്താങ്ങാണ്. നാട്ടില്‍ നടക്കുന്ന കലാ-കായിക-സാംസ്‌കാരിക-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍  ഡോക്ടര്‍ നിറസാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയ ഡോക്ടറുടെ മരണവര്‍ത്തയറിഞ് നിരവധി പേരാണ് മഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കെത്തിയത്. അസുഖ ബാധിതനായിരുന്നപ്പോഴും തന്റെ രോഗത്തെയും വേദനയെയും വകവയ്ക്കാതെ ദിനേന ഡോക്ടര്‍ രോഗികള്‍ക്ക് ആശ്വാസവുമായെത്തിയിരുന്നു. ഡോ. കൃഷ്ണന്‍കുട്ടിയോടുള്ള ആദരസൂചകമായി തൃപ്പനച്ചിയില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. വൈകീട്ട് അഞ്ചിന് നടന്ന അനുശോചന യോഗത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജിലെ അനസ്തറ്റിസ്റ്റ് ഡോ. രമ ഭാര്യയാണ്. മക്കള്‍: രമ്യകൃഷ്ണ, രേഷ്മ.കാളികാവ്: ചോക്കാട് ചേനപ്പാടി ആദിവാസികള്‍ താമസിക്കുന്ന കളക്കുന്ന് കോളനിയുടെ ദുരിതത്തിന് പരിഹാരമാവുന്നു. കോളനിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയയതോടെയാണിത്. രണ്ട് വര്‍ഷം മുമ്പ് ചേനപ്പാടി കോളനിയില്‍നിന്നു ഇവിടേക്ക് പുനധിവസിപ്പിച്ചവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറായി വരികയാണ്. പുല്ലങ്കോട് എസ്‌റ്റേറ്റിനോട് ചേര്‍ന്ന് ഉള്‍വനത്തിലാണ് ചേനപ്പാടിക്കാര്‍ കഴിഞ്ഞിരുന്നത്. മരം വീണ് ആദിവാസി ബാലന്‍ മരിച്ചതോടെയാണ് ഇവരെ പുനരധിവസിപ്പിച്ചത്. ആദ്യം പുല്ലങ്കോട് ലേബര്‍ വെല്‍ഫെയര്‍ കേന്ദ്രത്തില്‍ താല്‍ക്കാലികമായി താമസിപ്പിച്ചു. പിന്നീടാണ് കളക്കുന്ന് കോളനിയിലേക്ക് പത്ത് കുടംബങ്ങളേയും മാറ്റിത്താമസിപ്പിച്ചത്. ആശിച്ച ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതയില്‍ ഭൂമി നല്‍കിയാണ് കുടിയിരുത്തിയത്. കോളനിക്കകത്ത് നടപ്പാത നിര്‍മാണം പൂര്‍ത്തിയായി. പട്ടിക വര്‍ഗ വികസന വകുപ്പ് ഐടിഡിപി കോര്‍പസ് ഫണ്ട് ഉപയോഗിച്ചാണ് നടപ്പാത നിര്‍മിച്ചത്. കോര്‍പസ് ഫണ്ടില്‍നിന്ന് 4,95,000 രൂപ വകയിരുത്തിയാണ് നിര്‍മാണം. അവശേഷിക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്താല്‍ മഴക്കാലത്തും ഇവിടേക്ക് വാഹന ഗതാഗതം സാധ്യമാവും. കോളനിക്കാരുടെ ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ളത്തിന് സംവിധാനമില്ലാത്തതായിരുന്നു. ഇതിന് പരിഹാരമായി ആഴത്തിലുള്ള കിണറും ടാങ്കും സ്ഥാപിച്ചു. വെള്ളം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പമ്പ് ഹൗസിന് വൈദ്യുതി കണക്്ഷന്‍ കൂടി കിട്ടിക്കഴിഞ്ഞാല്‍ കുടിവെള്ള  പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.ആദരിച്ചുകൊണ്ടോട്ടി: അമേരിക്കയിലെ കിങ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഡി.ലിറ്റ് ബിരുദം നേടിയ പ്രവാസി കെ പി സുലൈമാന്‍ ഹാജിയെ പൗരസമിതി ആദരിച്ചു. മുതുവല്ലൂര്‍ പഞ്ചായത്ത്പ്രസിഡന്റ് കെ എ സഗീര്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ രാധാകൃഷ്ണന്‍, പി ഹരീന്ദ്രനാഥ്, വിനയരാജന്‍ മൂസത് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss