|    Apr 28 Fri, 2017 12:13 am
FLASH NEWS

കൃഷി പാഠശാലയെപ്പറ്റി കേട്ടറിഞ്ഞ് സാമൂഹിക പ്രവര്‍ത്തക ദയാബായ് കൃഷിയിടത്തിലെത്തി

Published : 9th January 2017 | Posted By: fsq

ചാലക്കുടി: പോട്ട കോരഞ്ചിറ പാടശേഖരത്തെ വ്യത്യസ്തമാര്‍ന്ന കൃഷി പാഠശാലയെപറ്റി കേട്ടറിഞ്ഞ് പ്രശസ്ത സാമൂഹിക മനുഷ്യവകാശ പ്രവര്‍ത്തക ദയാബായ് കൃഷിയിടത്തിലെത്തി. കൃഷിയനുഭവങ്ങളും ജീവിതാനുഭവങ്ങളും അവര്‍ കുട്ടികളുമായി പങ്കുവച്ചു. പോട്ട ആശ്രമത്തിന് തെക്ക് ഭാഗത്തുള്ള കോരാഞ്ചിറ പാടശേഖരത്തിലെ ആറ് ഏക്കറില്‍ രക്തശാലി എന്ന ഔഷധഗുണമുള്ള നെല്ല് ജൈവീക രീതിയിലാണ് ഇവിടെ കൃഷിചെയ്യുന്നത്. ത്രി ദോഷങ്ങള്‍-വാത, പിത്ത, കഫങ്ങളെ ശമിപ്പിക്കാനും തൃഷ്ണയെ ഇല്ലാതാക്കാനും കഴിവുള്ള ഈ അരി മുന്‍കാലങ്ങളില്‍ രാജ്യകുടുംബങ്ങള്‍ക്ക് വേണ്ടിയാണ് കൃഷി ചെയ്തിരുന്നതെന്ന് അഷ്ടാംഗഹൃദയം എന്ന ആയൂര്‍വേദ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. പോട്ടയിലെ നെല്ല് കൊയ്ത്തിന് പാകമായിരിക്കുകയാണ്. കൃഷിയുടെ തുടക്കം മുതലേ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ ജൈവകൃഷി പഠിപ്പിക്കുക, യഥാര്‍ഥ ജൈവ ബദലുകളെ പരിചയപ്പെടുത്തുക, പ്രകൃതി ജീവനത്തിന്റെ സന്ദേശം പ്രാവര്‍ത്തികമാക്കുക എന്നിവയാണ് ഇവിടത്തെ കൃഷിപാഠശാലയുടെ ലക്ഷ്യം. കുറ്റിക്കാട് സെന്റ്. സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, ആളൂര്‍ എശ്എന്‍വി യു പിസ്‌കൂള്‍, മേച്ചിറ എം ആ ര്‍എസ്തുടങ്ങിയ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും ദയാബായിയുമായി സംവദിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day