|    Oct 21 Sat, 2017 5:10 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കൃഷി ഓഫിസര്‍മാരുടെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും കോട്ടയത്ത്

Published : 31st July 2016 | Posted By: SMR

കോട്ടയം: കൃഷി ഓഫിസര്‍മാരുടെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും കോട്ടയത്ത് നടക്കുമെന്ന് അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരളാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തിനു തുടക്കം കുറിച്ച് ഇന്നു രാവിലെ 10ന് കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന കര്‍ഷക സെമിനാര്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. സുരക്ഷിത ഭക്ഷ്യ ഉല്‍പ്പാദനവും ജൈവ കൃഷി സാധ്യതയും എന്ന വിഷയത്തിലുള്ള സെമിനാറില്‍ കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രഫ. ജിം തോമസ് മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ 10നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി തോമസ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സുരേഷ് കുറുപ്പ്, സി കെ ആശ, അസോസിയേഷന്‍ ഭാരവാഹികള്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബൈജു എസ് സൈമണ്‍, വി രജത, ഷാജന്‍ മാത്യു സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക