|    Aug 23 Wed, 2017 1:44 pm
FLASH NEWS

കൃഷി ഉപജീവനം മാത്രമല്ലപ്രകൃതി സംരക്ഷണം കൂടിയാവണം

Published : 25th November 2016 | Posted By: SMR

കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് കൃഷിയെന്നത് ഉപജീവനം മാത്രമല്ല പ്രകൃതി സംരക്ഷണത്തിന്റെ  ഉത്തരവാദിത്തം കൂടിയാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പാടിച്ചിറയില്‍ കര്‍ഷകര്‍ക്ക് പ്രകൃതി ക്ഷോഭ നഷ്ടപരിഹാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന് അനുയോജ്യമല്ലാത്ത കൃഷിയുടെ പരീക്ഷണം ജില്ലയിലെ കാലാവസ്ഥയെ തകിടം മറിച്ചിട്ടുണ്ട്. ലാഭകണക്കുകള്‍ മാത്രം ലക്ഷ്യമിട്ട് അനിയന്ത്രിതമായി കര്‍ഷകര്‍ ഒന്നടങ്കം വാഴകൃഷിയിലേക്ക് തിരിയുന്നത് അപകടകരമാണ്. ഇതിന്റെ സൂചനയാണ് വയലുകളിലെ കടുത്ത വരള്‍ച്ച. ജലസംരക്ഷണത്തിന്റെ ഉത്തമമാതൃകകളാണ് നെല്‍വയലുകള്‍. ലിറ്റര്‍കണക്കിന് മഴവെള്ളമാണ് ഈ വയലുകള്‍ സംഭരിച്ചിരുന്നത്. ഇന്നിപ്പോള്‍ വയനാട്ടിലെ നെല്‍വയലുകളെല്ലാം ലാഭകൃഷിനോക്കി തരം മാറ്റപ്പെടുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് മാത്രമാണ് കഴിയുക. മന്ത്രി പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍മോഹന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്തംഗം ഒ ആര്‍ രഘു, പി ശിവാരമന്‍, കെ ജെ പോള്‍, മേഴ്‌സി രവി, ഷിനു കച്ചറയില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍  പി എച്ച് മെഹര്‍ബാന്‍ സംസാരിച്ചു. അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ടസ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ധനസഹായത്തോടെ വി.എഫ്.പി.സി.കെ കമ്മനയില്‍ തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ ബനാന ആന്റ് വെജിറ്റബിള്‍ പായ്ക്കിങ്ങ് ഹൗസും മന്ത്രി ഉദ്ഘാടനം ചെയ്തു. പഴവര്‍ഗ്ഗങ്ങള്‍ കേടുകൂടാതെ ലോകത്തിന്റെ ഏതുകോണിലും എത്തിക്കാന്‍ പാകത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പായ്ക്കിങ്ങാണ് ഇവിടെ നടക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക