|    Jan 18 Wed, 2017 7:26 pm
FLASH NEWS

കൃഷിവകുപ്പിലെ പിരിച്ചുവിടല്‍: സംസ്ഥാനത്ത് 2000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവും

Published : 9th October 2016 | Posted By: SMR

സുനു ചന്ദ്രന്‍  ആലത്തൂര്‍

ആലത്തൂര്‍: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് കൃഷിവകുപ്പിന്റെ പുതിയ പദ്ധതികള്‍ അവതാളത്തിലാക്കും. സംസ്ഥാനത്ത് 2000ഓളം താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവും. ജില്ലാ, ബ്ലോക്ക് തലങ്ങളിലാണ് താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ പ്രവര്‍ത്തിക്കുന്നത്.
ക്രോപ് ഹെല്‍ത്ത് മാനേജ്‌മെന്റ് (സിഎച്ച്എം), അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ മാനേജ്‌മെന്റ് (ആത്മ), വെജിറ്റബിള്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (വിഡിപി), ലീഡ് ഫാര്‍മര്‍ സെന്റേര്‍ഡ് എക്സ്റ്റന്‍ഷന്‍ അഡൈ്വസറി ആന്റ് ഡെലിവറി സര്‍വീസ് (ലീഡ്‌സ്), സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ (എസ്എച്ച്എം), മൊബൈല്‍ അഗ്രോ ക്ലിനിക് (എംഎസി) തുടങ്ങിയ പദ്ധതികളെ ഉത്തരവു ബാധിക്കും. സാങ്കേതികപരിജ്ഞാനം ആവശ്യമുള്ള പരിപാടികളാണ് ഇവയെല്ലാം. കൃഷിയിടങ്ങളിലും കര്‍ഷകരുടെ വീടുകളിലും എത്തിയുള്ള ഫീല്‍ഡ് പ്രവര്‍ത്തനമാണു പ്രധാനം. താല്‍ക്കാലികക്കാര്‍ 2011 മുതല്‍ പ്രവര്‍ത്തിക്കുന്നവരാണ്. ആവശ്യമായ സാങ്കേതിക പരിശീലനം കൃഷിവകുപ്പ് ഇവര്‍ക്ക് നല്‍കിയിരുന്നു. പുതുതായി വരുന്നവരുടെ പരിശീലനത്തിന്റെയും പ്രവൃത്തിപരിചയത്തിന്റെയും അഭാവം തുടങ്ങിവച്ച പല പദ്ധതികളെയും പിറകോട്ടടിക്കും.
പച്ചത്തേങ്ങ സംഭരണം പോലുള്ള പദ്ധതികളില്‍ ദിവസവേതനത്തിന് നിയമിക്കപ്പെട്ടവര്‍ക്കും ഉത്തരവ് ബാധകമാവും.
അക്കൗണ്ടന്റുമാര്‍, തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ക്കും പ്രൊജക്ട് ഡയറക്ടര്‍മാര്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക