|    Jul 23 Mon, 2018 12:05 am
FLASH NEWS

കൃഷിയുടെ ആവേശവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍

Published : 20th September 2017 | Posted By: fsq

 

ആനക്കര: മഴയിലും ആവേശം ചോരാതെ പച്ചക്കറി കൃഷിയില്‍ സജീവമായിരിക്കുകയാണ് കപ്പൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. നേരത്തെ പച്ചക്കറി കൃഷിക്ക് മൂന്നുവര്‍ഷത്തെ പാട്ട കരാര്‍ വേണമെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇവരുടെ കൃഷി മോഹം വേരുപിടിച്ചിരുന്നില്ല. പിന്നീട് ഒരു വര്‍ഷത്തെ കരാര്‍ മതിയെന്ന് പഞ്ചായത്ത് അറിയിച്ചതോടെയാണ് മഴയെ അവഗണിച്ചും തൊഴിലാളികള്‍ക്ക് കൃഷിക്കിറങ്ങാന്‍ ആവേശമായത്. ഒന്നാം വാര്‍ഡിലെ ചേക്കോട് തൊഴിലുറപ്പ് തൊഴിലാളികളുടെ രൂപശ്രി ഗ്രൂപ്പാണ് പള്ളിയാല്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നത്. കപ്പൂര്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍പ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളാണ് 15 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകളായി വിളവിനൊരുങ്ങുന്നത്. ഒരു വര്‍ഷത്തില്‍ 150 തൊഴില്‍ ദിനം നല്‍കണമെന്നാണ് പറയുന്നതെങ്കിലും ഇതുവരെയായി 12 തൊഴില്‍ ദിനങ്ങളാണ് ലഭ്യമായത്. ഇതാണ് ഇപ്പോള്‍ പച്ചക്കറി കൃഷിയിലേക്ക് തിരിയാന്‍ കാരണമായത്. സി ജാനകിയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇവിടെ കൃഷിയിറക്കിയിട്ടുള്ളത്. കപ്പ, മധുരകിഴങ്ങ്, ചേന, ചേമ്പ്, കൂര്‍ക്ക, വഴുതന, വെണ്ട, പച്ചമുളക്, പയര്‍, മത്തന്‍, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്. കൃഷിഭവന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പിന് തൊഴില്‍ ദിനം കണക്കാക്കി 50000രൂപയാണ് നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss