|    Dec 12 Tue, 2017 9:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവം: സ്ഥലമുടമ അറസ്റ്റില്‍

Published : 9th November 2016 | Posted By: SMR

പനമരം: കേണിച്ചിറയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ സ്ഥലമുടമ വനപാലകര്‍ക്ക് മുമ്പാകെ കീഴടങ്ങി. അതിരാറ്റുകുന്ന് ഒരുമിടാവില്‍ ഗോപാലകൃഷ്ണന്‍ (51) ആണ് ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സജികുമാര്‍ മുമ്പാകെ കീഴടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാാലോടെ വനാതിര്‍ത്തി കടന്ന് കൃഷിയിടത്തിലിറങ്ങിയ 20 വയസ്സ് പ്രായമുള്ള കാട്ടാന ഗോപാലകൃഷ്ണന്റെ കൃഷിയിടത്തിലേക്ക് കടന്നപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. വീട്ടില്‍നിന്നു നേരിട്ട് കൃഷിയിടത്തില്‍ സ്ഥാപിച്ച ഫെന്‍സിങിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്നു. ഇതില്‍ തട്ടിയാണ് ആന ഷോക്കേറ്റ് ചരിഞ്ഞത്. ആനയുടെ അലര്‍ച്ച കേട്ട് എത്തിയ സ്ഥലമുടമ ആന ചരിഞ്ഞെന്ന് മനസ്സിലാക്കി. തുടര്‍ന്ന് കുത്തുപാരയുപയോഗിച്ച് ആനയുടെ മസ്തകത്തില്‍ മുറിവേല്‍പ്പിച്ചു. ഇതിലൂടെ വെടിയേറ്റാണ് ആന ചരിഞ്ഞതെന്ന് വരുത്തിത്തീര്‍ക്കാനാണ് ഗോപാലകൃഷ്ണന്‍ ശ്രമിച്ചതെന്ന് വനപാലകര്‍ പറഞ്ഞു.
ഗോപാലകൃഷ്ണന്‍ തന്നെയാണ് പുലര്‍ച്ചെ ആന തന്റെ കൃഷിയിടത്തില്‍ വെടിയേറ്റു ചരിഞ്ഞുവെന്ന് വനപാലകരെ അറിയിച്ചത്. ആനയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് വെടിയേറ്റല്ല; ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്ന് വ്യക്തമായത്. തുര്‍ന്ന് വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് സ്ഥലമുടമ വനംവകുപ്പിന് മുന്നില്‍ കീഴടങ്ങിയത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ഗോപാലകൃഷ്ണന്‍ വനപാലകര്‍ക്ക് മുമ്പാകെ മൊഴി നല്‍കി. പ്രതിയെ കൃഷിയിടത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക