|    Mar 27 Mon, 2017 12:19 pm
FLASH NEWS

കൃഷിയിടങ്ങളില്‍ വെള്ളമില്ല;ആശങ്കയോടെ കര്‍ഷകര്‍

Published : 13th October 2016 | Posted By: Abbasali tf

ചങ്ങരംകുളം: പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ആശങ്കയില്‍. നടീല്‍ പൂര്‍ത്തിയായി നെല്‍ചെടി വളര്‍ന്ന് തുടങ്ങുമ്പോള്‍ ആവശ്യത്തിന് വെള്ളം കൃഷിയിടങ്ങളില്‍ ഇല്ലാതെ മുണ്ടകന്‍ പാടങ്ങള്‍ കരിഞ്ഞുണങ്ങുകയാണ്. മഴ മാറിനിന്നതോടെ കൃഷിയിടങ്ങളില്‍ ആവശ്യത്തിന് വെള്ളം ഇല്ലാതായി. മഴ ഇനിയും പെയ്തില്ലെങ്കില്‍ ഏക്കര്‍ കണക്കിന് മുണ്ടകന്‍ കൃഷിയാണ് നശിക്കാന്‍ പോവുന്നത്. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന നിലങ്ങളിലടക്കം വായ്പയെടുത്തും മറ്റു സാമ്പത്തിക ബാധ്യതകളോടെയും കൃഷി നടത്തിയ കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. വയലുകളുകളുടെ സമീപങ്ങളില്‍ തോട്ടങ്ങളുള്ളവര്‍ കിണറുകളില്‍നിന്നും മറ്റും പമ്പിങ് നടത്തുന്നുണ്ടെങ്കിലും അതും വറ്റിയ അവസ്ഥയിലാണ്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളം കൃഷിക്ക് ഉപയോഗിച്ചാല്‍ വരുന്ന മാസങ്ങളിലെ ജലദൗര്‍ലഭ്യം ഏറെ ഭയാനകരമായിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. ജലമില്ലാതെ കൃഷി കരിഞ്ഞുണങ്ങിയാല്‍ ബാധ്യത വരുത്തി കൃഷിയിറക്കാന്‍ തങ്ങളില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. തരിശ് നിലങ്ങളടക്കം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന കര്‍ഷകരും കാര്‍ഷിക പ്രവ്യത്തിയില്‍ നിന്ന് പിന്‍മാറുന്നത് നാട്ടുകാരും ആശങ്കയോടെയാണ് കാണുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക